Advertisement

‘തരിയോട്- ദി ലോസ്റ്റ് സിറ്റി’ : മലബാർ സ്വർണ ഖനനത്തിന്റെ ചരിത്രം പറയുന്ന മലയാള ചിത്രം വരുന്നു

November 13, 2019
Google News 1 minute Read

‘തരിയോട്- ദി ലോസ്റ്റ് സിറ്റി’ എന്ന പേരിൽ മലബാർ സ്വർണ ഖനനത്തിന്റെ ചരിത്രം പറയുന്ന മലയാള ചിത്രം വരുന്നു. ചിത്രത്തിൽ പ്രമുഖ വിദേശ താരങ്ങളുമുണ്ട്. നവാഗതനായ നിർമ്മൽ ബേബി വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രം 2021-ൽ ചിത്രീകരണം ആരംഭിക്കും.

ബ്രിട്ടീഷ് മലബാറിൽ നടന്നിരുന്ന സ്വർണഖനനത്തിന്റെ ചരിത്രം സിനിമയാകുന്നു എന്ന വാർത്ത മുൻപേ പുറത്തുവന്നിരുന്നു. സിനിമയുടെ ടൈറ്റിലും പ്രധാന വിദേശ താരങ്ങളുടെ പേരുകളും അണിയറപ്രവർത്തകർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ്. ബ്രിട്ടീഷ് ആസ്ട്രേലിയൻ നടനായ ബിൽ ഹാച്ചൻസാണ് ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നത്. ‘തരിയോട്- ദി ലോസ്റ്റ് സിറ്റി’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ ബില്ലിനു പുറമെ ഇംഗ്ലീഷ് താരങ്ങളായ ലൂയിങ് ആൻഡ്രൂസ്, അലക്സ് ഓ നെൽ, കോർട്ട്നി സനെല്ലോ, അമേലി ലെറോയ്, ബ്രണ്ടൻ ബേൺ തുടങ്ങിയവരും അഭിനയിക്കുന്നു.

ദി ഹ്യൂമൻ സെന്റിപേഡ്, സെയിന്റ് ഡ്രാക്കുള, യുവർ ഫ്ലെഷ് യുവർ കസ്, റൺ എവേ വിത്ത് മീ തുടങ്ങിയ ഇംഗ്ലീഷ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് ബിൽ ഹച്ചൻസ്. ലൂയിങ് ആൻഡ്രൂസ് ഹോളിവുഡ് സൂപ്പർ താരം ടോം ഹാർഡിയുടെ കൂടെ ബ്രോൺസൺ എന്ന ചിത്രത്തിൽ ഒരു പ്രധാനവേഷം ചെയ്തിട്ടുണ്ട്.

കൂടാതെ ദി ഓസ്ഫോർഡ് മർഡേർസ്, ദി ഹെവി, ആർതർ ന്യൂമാൻ തുടങ്ങിയ ചിത്രങ്ങളിലും ലൂയിങ് ആൻഡ്രൂസ് അഭിനയിച്ചിട്ടുണ്ട്. ഉറുമി, മദ്രാസപ്പട്ടണം തുടങ്ങിയ സിനിമകളിലൂടെ ഇന്ത്യൻ പ്രേക്ഷകർക്ക് സുപരിചിതനാണ് അലക്സ് ഓ നെൽ. കോർട്ട്നി സനെല്ലോ ഹോളിവുഡ് സൂപ്പർ ഹിറ്റ് ചിത്രമായ ജോൺ വിക്കിൽ, ബ്ലൂം, ട്വിസ്റ്റഡ് ഹിബിസ്‌ക്യൂസ് എന്നി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഡാർക്ക് സിഗ്നൽ, അബ്ഡ്ക്ഷൻ, എയ്റ്റിഷ് ചിത്രങ്ങളിലെ പ്രധാന കഥാപാത്രം അവതരിപ്പിച്ച അമേലി ലെറോയ്. സൂപ്പർമാൻ റിട്ടേൺസ്, ബ്ലീഡിങ് സ്റ്റീൽ, അക്വാമാൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച സൂപ്പർതാരമാണ്് ബ്രണ്ടൻ ബേൺ.

ചിത്രത്തിലെ ഇന്ത്യൻ താരങ്ങളുടെ പേരുകൾ പുറത്തുവിട്ടിട്ടില്ല. 2021 അവസാനത്തോടെ ചിത്രം തുടങ്ങുമെന്നാണ് ഇപ്പോൾ വന്നിരിക്കുന്ന റിപ്പോർട്ടുകൾ. ഇതേ പശ്ചാത്തലത്തിൽ നിർമൽ സംവിധാനം ചെയ്യുന്ന ‘തരിയോട്’ എന്ന ഡോക്യുമെന്ററിയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നുവരികയാണ്. ഡോക്യുമെന്ററിയുടെ ട്രെയ്ലർ കഴിഞ്ഞ മാസം പുറത്തിറക്കിയിരുന്നു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here