Advertisement

അഫ്ഗാനിസ്ഥാനിൽ 241 ഐഎസ് ഭീകരർ കീഴടങ്ങി

November 16, 2019
Google News 0 minutes Read

ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയിൽ അംഗമായ 241 പേർ അഫ്ഗാനിസ്ഥാനിൽ കീഴടങ്ങി.
നംഗ്രഹാർ പ്രവിശ്യയിലെ അചിൻ, മൊഹ്മൻ ദാര എന്നീ ജില്ലകളിലായി കഴിഞ്ഞ മൂന്ന് ദിവസങ്ങളിലാണ് ഭീകരർ കീഴടങ്ങിയത്. അഫ്ഗാൻ സൈന്യം വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

കീഴടങ്ങിയവരിൽ 71 പുരുഷന്മാരും 63 സ്ത്രീകളും 107 കുട്ടികളും ഉൾപ്പെടുന്നു. കഴിഞ്ഞ വർഷങ്ങൾക്കിടെ സർക്കാരിന് മുന്നിൽ കീഴടങ്ങിയ ഐഎസ് പ്രവർത്തകരുടെ ഏറ്റവും വലിയ സംഖ്യയാണിതെന്നാണ് റിപ്പോർട്ട്. അതേസമയം, വിഷയത്തോട് പ്രതികരിക്കാൻ ഐഎസ് ഭീകരർ തയ്യാറായിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here