Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (18-11-2019)

November 18, 2019
Google News 1 minute Read

വാളയാർ പീഡനക്കേസ്; സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ പുറത്താക്കി

വാളയാർ പീഡനക്കേസിൽ പ്രതികളെ വെറുതെ വിട്ട സംഭവത്തിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കി. കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെ പുറത്താക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. വാളയാർ കേസിൽ സർക്കാർ ഇടപെട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ലതാ ജയരാജിനെ പുറത്താക്കിക്കൊണ്ടുളള ഉത്തരവിൽ മുഖ്യമന്ത്രി ഇന്ന് രാവിലെ ഒപ്പുവച്ചു.

ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യ; അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുമെന്ന് മദ്രാസ് ഐഐടി വിദ്യാർത്ഥികൾ

മലയാളി വിദ്യാർത്ഥി ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ നടപടി ആവശ്യപ്പെട്ട് മദ്രാസ് ഐഐടി വിദ്യാർത്ഥികൾ പ്രക്ഷോഭത്തിലേക്ക്. രാവിലെ 10 മുതൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുമെന്ന് വിദ്യാർഥി കൂട്ടായ്മ അറിയിച്ചു. സമരം തുടങ്ങിയാൽ മദ്രാസ് ഐഐടിയുടെ ചരിത്രത്തിൽ ആദ്യ സംഭവമാകും ഇത്.

 ജെഎൻയുവിൽ വിദ്യാർത്ഥി പ്രക്ഷോഭം ശക്തമാകുന്നു; ഇന്ന് പാർലമെന്റിലേക്ക് ലോംഗ് മാർച്ച്

ജെഎൻയുവിലെ ഹോസ്റ്റൽ ഫീസ് വർധനവിനെതിരെയുള്ള വിദ്യാർത്ഥി പ്രക്ഷോഭം ശക്തമാവുന്നു. ഇന്ന് വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ പാർലമെന്റിലേക്ക് ലോംഗ് മാർച്ച് നടത്തും. പൊതു വിദ്യാഭ്യസത്തെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് മാർച്ച് സംഘടിപ്പിക്കുന്നതെന്ന് വിദ്യാർത്ഥികൾ അറിയിച്ചു.

ഇടമൺ-കൊച്ചി പവർ ഹൈവേ ഉദ്ഘാടനം ഇന്ന്

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി ഇടമൺകൊച്ചി പവർ ഹൈവേയുടെ ഉദ്ഘാടനം ഇന്ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. ഇടമൺ-കൊച്ചി പവർ ഹൈവേ പൂർത്തിയായതോടെ 400 കെ.വി ശൃംഖലയിലൂടെ ഇന്ത്യയുടെ ഏത് ഭാഗത്ത് നിന്നും കേരളത്തിലേക്ക് വൈദ്യുതി എത്തിക്കാനാകും. പവർഗ്രിഡ് കോർപ്പറേഷൻ പദ്ധതി പൂർത്തീകരിച്ചതോടെ പ്രസരണനഷ്ടം കുറച്ച് കേരളത്തിന് ഗുണമേന്മയുള്ള വൈദ്യുതി എത്തിക്കാനാകും എന്നതും നേട്ടമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here