Advertisement

സ്ത്രീ എന്ന പരിഗണനപോലും തന്നില്ലെന്ന് രമ്യ ഹരിദാസ് എംപി

November 25, 2019
Google News 2 minutes Read

സ്ത്രീ എന്ന പരിഗണനപോലും മാര്‍ഷല്‍മാര്‍ തനിക്ക് തന്നില്ലെന്ന് രമ്യ ഹരിദാസ് എംപി. മഹാരാഷ്ട്ര വിഷയരമ്യ ഹരിദാസിന് നേര്‍ക്ക് ലോക്‌സഭയിലുണ്ടായ കയ്യേറ്റ ശ്രമത്തില്‍ പ്രതികരിക്കുകയായിരുന്നു രമ്യ ഹരിദാസ്.

ലോക്‌സഭയിലെ പുരുഷ മാര്‍ഷല്‍മാര്‍ തന്നെ കയ്യേറ്റം ചെയ്‌തെന്ന് കാണിച്ച് ആലത്തൂര്‍ എംപിയായ രമ്യ ഹരിദാസ് സ്പീക്കര്‍ക്ക് പരാതി നല്‍കി. മഹാരാഷ്ട്ര വിഷയത്തില്‍ പ്രതിഷേധിച്ച് നടുത്തളത്തില്‍ ഇറങ്ങിയ പ്രതിപക്ഷ എംഎല്‍എമാര്‍ പ്രതിഷേധിക്കുന്നതിനിടെയാണ് സംഭവം. പ്രതിഷേധം കനത്തതോടെ സ്പീക്കര്‍ ഓം ബിര്‍ള എംപിമാരെ പുറത്താക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടയില്‍ ലോക്‌സഭയിലെ പുരുഷ മാര്‍ഷല്‍മാര്‍ തന്നെ കയ്യേറ്റം ചെയ്യുകയായിരുന്നുവെന്ന് രമ്യ ഹരിദാസ് എംപി പറഞ്ഞു.

പാര്‍ലമെന്റിനകത്ത് പ്രതിഷേധം ഉയര്‍ത്തേണ്ടതും ജനാധിപത്യം സംരക്ഷിക്കേണ്ടതും എംപിമാരുടെ ഉത്തരവാദിത്തമാണ്. ഇതിനായി ഏതറ്റം വരെ പ്രതിഷേധിക്കാനും തങ്ങള്‍ ഉണ്ടാകും. ഞങ്ങളുടെ ഉത്തരവാദിത്തെ ഹനിക്കുന്ന രീതിയിലുള്ള സെക്യൂരിറ്റി ജീവനക്കാരുടെ പ്രവര്‍ത്തനത്തിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. രമ്യ ഹരിദാസ് മാധ്യമങ്ങളോട് പറഞ്ഞു.

ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയുള്ള സാധാരണ പ്രതിഷേധം മാത്രമാണ് സഭയ്ക്കുള്ളില്‍ ഉണ്ടായതെന്നും പാര്‍ലമെന്റിനകത്തു പോലും സുരക്ഷിതരല്ലെങ്കില്‍ എവിടെയാണ് സുരക്ഷയെന്നും രമ്യ ഹരിദാസ് ചോദിച്ചു. അര്‍ധരാത്രിയില്‍ ഭരണഘടനയെ വരെ അട്ടിമറിച്ച് എല്ലാ മൂല്യങ്ങളും കാറ്റില്‍പ്പറത്തിയ ബിജെപിയ്ക്ക് പാര്‍ലമെന്റിനെ പോലും വിലയില്ലെന്ന് ടി എന്‍ പ്രതാപനും ചൂണ്ടിക്കാട്ടി.

 

Story highlights- Alathur MP Ramya Haridas,  assaulted in Lok Sabha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here