വയനാട് പ്രസ് ക്ലബിലേക്ക് വീണ്ടും മാവോയിസ്റ്റ് കത്ത്

അട്ടപ്പാടിയില്‍ നിന്ന് മാവോയിസ്റ്റ് പ്രവര്‍ത്തകരെ പൊലീസ് പിടികൂടിയിട്ടുണ്ടെന്നും ഇപ്പോഴും ഇവര്‍ പൊലീസ് കസ്റ്റഡിയിലാണെന്നുമാണ് കത്തിലെ ആരോപണം. നാടുകാണി ഏരിയാ സമിതിയുടെ പേരില്‍ ലഭിച്ച കത്തില്‍ പൊലീസ് കസ്റ്റഡിയിലുള്ളവരെ വിട്ടയ്ക്കുകയോ കോടതിയില്‍ ഹാജരാക്കുകയോ വേണമെന്നാണ് ആവശ്യം.

Read also: http://യുഎപിഎ, മാവോയിസ്റ്റ് വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കാന്‍ ഡിവൈഎഫ്‌ഐ സെമിനാർ ഇന്ന്

മനുഷ്യാവകാശ പ്രവര്‍ത്തകരും രാഷ്ട്രീയ നേതൃത്വവും വിഷയത്തില്‍ ഇടപെടണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് മാവോയിസ്റ്റുകളുടെ വധഭീഷണി ലഭിച്ചിരുന്നു. വടകര പോലീസ് സ്‌റ്റേഷനില്‍ കത്തിന്റെ രൂപത്തിലാണ് ഭീഷണി സന്ദേശം എത്തിയത്.

Story highlights- Maoist letter, Wayanad Press Club

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top