ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (27-11-2019)

ഫാത്തിമ ലത്തീഫിന്റെ പിതാവും സഹോദരിയും വീണ്ടും ചെന്നൈയിൽ; പ്രധാനമന്ത്രിയെ കണ്ട് നേരിട്ട് പരാതി നൽകും
ഫാത്തിമ ലത്തീഫിന്റെ പിതാവും സഹോദരിയും വീണ്ടും ചെന്നൈയിൽ. ഫാത്തിമയുടെ ലാപ്‌ടോപും ടാബും അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറും. പ്രധാനമന്ത്രിയേയും നേരിൽ കണ്ട് പരാതി ബോധിപ്പിച്ച ശേഷമേ തിരികെ നാട്ടിലേക്ക് മടങ്ങൂ എന്ന് പിതാവ് അബ്ദുൽ ലത്തീഫ് പറഞ്ഞു.
മഹാരാഷ്ട്രയിൽ നിയമസഭാ സമ്മേളനം തുടങ്ങി; എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുന്നു
നീണ്ട അനശ്ചിതത്വങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്രയില്‍ നിയമസഭാ സമ്മേളനം തുടങ്ങി. എംഎല്‍എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് പുരോഗമിക്കുകയാണ്. സുപ്രിംകോടതി വിധി പ്രകാരമാണ് മഹാരാഷ്ട്രയില്‍ ഇന്ന് സത്യപ്രതിജ്ഞ നടക്കുന്നത്. പ്രോടേം സ്പീക്കര്‍ ഇന്നലെ സത്യപ്രതിജ്ഞ ചെയ്തിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ നാളെ സത്യപ്രതിജ്ഞ ചെയ്യും.
ഐഎസ്ആർഒയുടെ നിർണായക ദൗത്യം; കർട്ടോസാറ്റ് 3 വിക്ഷേപിച്ചു (തത്സമയ ദൃശ്യങ്ങൾ)
ദുരന്ത നിവാരണ, നഗരാസൂത്രണ മേഖലകളില്‍ ഇന്ത്യയുടെ കരുത്ത് വര്‍ധിപ്പിക്കുന്ന കാര്‍ട്ടോസാറ്റ് 3 വിക്ഷേപിച്ചു. കര്‍ട്ടോസാറ്റ് ശ്രേണിയിലെ മൂന്നാമത്തെ ഉപഗ്രഹം രാവിലെ 9.28 നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് വിക്ഷേപിച്ചത്.
തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ അസാധാരണ നടപടികൾ. വനിതാ മജിസ്‌ട്രേറ്റ് ദീപ മോഹനനെ അഭിഭാഷകർ തടഞ്ഞുവച്ചു.
ബിന്ദു അമ്മിണിക്കെതിരായ മുളക് സ്‌പ്രേ ആക്രമണം; ദേശീയ വനിതാ കമ്മീഷൻ കേസെടുത്തു
ബിന്ദു അമ്മിണിക്കെതിരായ മുളക് സ്‌പ്രേ ആക്രമണത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ ഡിജിപിയോട് കമ്മീഷൻ വിശദീകരണം തേടി.
വിനോദയാത്രയ്ക്ക് മുമ്പ് സ്‌കൂളിൽ ബസുമായി അഭ്യാസപ്രകടനം; കേസെടുത്ത് മോട്ടോർ വാഹന വകുപ്പ്
വാടകയ്‌ക്കെടുത്ത ടൂറിസ്റ്റ് ബസ് സ്‌കൂൾ വളപ്പിൽ അപകടകരമായ രീതിയിൽ ഓടിച്ച് അഭ്യാസപ്രകടനം. നിയമലംഘനം നടന്നത് കൊല്ലം കൊട്ടാരക്കര വെണ്ടാർ വിദ്യാധിരാജ സ്‌കൂളിൽ. ബസിനു പുറമെ കാറിലും ബൈക്കിലും വിദ്യാർത്ഥികൾ അഭ്യാസ പ്രകടനം നടത്തി.
ഷഹ്ല ഷെറിന്റെ മരണം: മുൻകൂർ ജാമ്യം തേടി അധ്യാപകർ ഹൈക്കോടതിയെ സമീപിച്ചു
വയനാട്ടിൽ പാമ്പ് കടിയേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ മുൻകൂർ ജാമ്യം തേടി സർവജന സ്‌കൂളിലെ അധ്യാപകർ ഹൈക്കോടതിയെ സമീപിച്ചു. സിവി ഷജിൽ, വൈസ് പ്രിൻസിപ്പൽ കെ കെ മോഹൻ എന്നിവരാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
കനകമല തീവ്രവാദ കേസ്; ഒന്നാം പ്രതിക്ക് 14 വർഷം തടവും പിഴയും
കണ്ണൂർ കനകമല തീവ്രവാദ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്ക് ശിക്ഷ വിധിച്ചു. കൊച്ചി എൻഐഎ കോടതിയുടേതാണ് വിധി. പ്രതികൾ ഐഎസുമായി നേരിട്ട് ബന്ധം സ്ഥാപിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.
കോട്ടയത്ത് റിട്ട. എസ്ഐയുടെ കൊലപാതകം: അയൽവാസിയുടെ അറസ്റ്റ് രേഖപ്പെടുത്തി
കോട്ടയം ഗാന്ധിനഗറിൽ റിട്ട. എസ്ഐ ശശിധരന്റെ കൊലപാതകത്തിൽ അയൽവാസി സിജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മൂന്ന് ദിവസം കസ്റ്റഡിയിൽ സൂക്ഷിച്ച ശേഷമാണ് അറസ്റ്റ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here