മഞ്ജു വാര്യരുടെ പരാതി; സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ വീട്ടിലും ഓഫീസിലും റെയ്ഡ്

നടി മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ വീട്ടിലും ഓഫീസിലും പൊലീസ് റെയ്ഡ് നടത്തി. പാലക്കാട്ടെ വീട്ടിലും ഓഫീസിലുമാണ് പൊലീസ് റെയ്ഡ് നടത്തിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. താന്‍ ഒപ്പിട്ട ബ്ലാങ്ക് ചെക്കുകളും മഞ്ജു വാര്യര്‍ ഫൗണ്ടേഷന്റെ ലെറ്റര്‍ ഹെഡും ശ്രീകുമാര്‍ മേനോന്റെ പക്കലുണ്ടെന്നായിരുന്നു മഞ്ജു പരാതിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ റെയ്ഡില്‍ രേഖകള്‍ ഒന്നും കണ്ടെത്താനായില്ല.

Read More:വിഎ ശ്രീകുമാറിനെതിരായ പരാതിയിൽ മഞ്ജു വാര്യരുടെ രഹസ്യമൊഴി രേഖപ്പെടുത്തി

ശ്രീകുമാര്‍ മേനോന്‍ സ്ഥലത്തില്ലെന്നും അടുത്തയാഴ്ച്ച നാട്ടിലെത്തുമെന്നുമാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. അടുത്ത ഞായറാഴ്ച്ച ശ്രീകുമാര്‍ മേനോനെ വിളിച്ച് വരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

Read More:മഞ്ജുവാര്യരുടെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ കേസെടുത്തു

സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ച് ഡിജിപിക്കാണ് മഞ്ജു വാര്യര്‍ പരാതി നല്‍കിയത്. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെ അപകീര്‍ത്തിപ്പെടുത്താനും അപയപ്പെടുത്താനും ശ്രമിക്കുന്നുവെന്നായിരുന്നു പരാതി. സംഭവത്തില്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്തതിന് പിന്നാലെ അന്വേഷണ ചുമതല ജില്ലാ ക്രൈം ബ്രാഞ്ച് എസിപിക്ക് കൈമാറിയിരുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More