Advertisement

രാജ്യത്ത് പീഡനത്തിനെതിരെയുള്ള നിയമങ്ങൾ കർക്കശമാക്കണം എന്നാവശ്യം; അനിശ്ചിതകാല നിരാഹാരസമരം നടത്താനൊരുങ്ങി ഡൽഹി വനിത കമ്മീഷൻ അധ്യക്ഷ; പൊലീസ് അനുമതി നിഷേധിച്ചു

December 3, 2019
Google News 1 minute Read
5 women gang raped on gun point

രാജ്യത്ത് പീഡനത്തിനെതിരെയുള്ള നിയമങ്ങൾ കർക്കശമാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി വനിത കമ്മീഷൻ അധ്യക്ഷ സ്യാതി മാലിവാൾന്റെ നിരാഹാര സമരം. പീഡനക്കേസുകൾ പരിഗണിക്കാൻ രാജ്യത്ത് അതിവേഗ കോടതികൾ കൂടുതൽ തുടങ്ങണമെന്ന് സ്യാതി മാലിവാൾ ആവശ്യപ്പെട്ടു. അതേസമയം അനിശ്ചിതകാല നിരഹാര സമരം നടത്താൻ ഡൽഹി പൊലീസ് അനുവാദം തന്നില്ലെന്ന് സ്വാതി ആരോപിച്ചു .

രാജ്യത്ത സ്ത്രീകൾക്ക് നേരെയുള്ള അതിക്രമത്തിൽ പ്രതികളായവർക്ക് തക്കതായ ശിക്ഷ ഉറപ്പാക്കാൻ ഭരണകൂടങ്ങൾക്ക് കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. ഹൈദരാബാദിൽ മൃഗ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണം. രാജ്യത്തെ പൊലീസ് സംവിധാനം ശക്തിപ്പെടുത്തണം.നിർഭയ കേസിലെ പ്രതികളെ ഉടൻ വധശിക്ഷയ്ക്ക് വിധേയമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. അനിശ്ചിതകാല സമരത്തിന് ഡൽഹി പോലിസ് അനുമതി നിഷേധിച്ചതായും സ്വാതി ആരോപിച്ചു.

Story Highlights : Rape, Women Commission

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here