ഇന്നത്തെ പ്രധാന വാർത്തകൾ (05.12.2019)
വഞ്ചിയൂർ കോടതിയിലെ മജിസ്‌ട്രേറ്റ്- അഭിഭാഷക വിഷയത്തിൽ ചീഫ് ജസ്റ്റിസിന് ബാർ കൗൺസിൽ പ്രതിനിധികൾ ഇന്ന് റിപ്പോർട്ട് നൽകും. തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ നേരിട്ടെത്തി ജുഡീഷ്യൽ ഓഫീസർമാർ, അഭിഭാഷകർ എന്നിവരുമായി ചർച്ച നടത്തിയ ശേഷമാണ് റിപ്പോർട്ട് വയ്ക്കുന്നത്.
കർണാടക നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഇന്ന്; യെദ്യൂരപ്പ സർക്കാരിന്റെ ഭാവി തുലാസിലാകുമോ?
മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങൾക്ക് ശേഷം വീണ്ടും കർണാടകയിലേക്ക് ദേശീയ ശ്രദ്ധ ക്ഷണിച്ച് ഇന്ന് നിയമസഭാ ഉപതെരഞ്ഞെടുപ്പ്. അയോഗ്യരായ 15 എംഎൽഎമാരുടെ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്.
പൊതുമരാമത്ത് വകുപ്പിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ നിന്നും കിറ്റ്‌കോയേയും ഇന്‍കലിനേയും പുറത്താക്കി. പിഡബ്‌ളുഡിക്ക് കീഴിലുള്ള നാലു സ്ഥാപനങ്ങളുടേയും കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കുന്നതില്‍ നിന്നാണ് ഇവരെ ഒഴിവാക്കിയത്. പാലാരിവട്ടംപാലം നിര്‍മ്മാണത്തിലെ ക്രമക്കേടിന്റെ പശ്ചാത്തലത്തില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് നടപടി. ഇവര്‍ കരാറെടുത്തശേഷം ടെണ്ടര്‍ മറിച്ചുകൊടുക്കുകയാണെന്ന് പരിശോധനയില്‍ കണ്ടെത്തി.
രാജ്യത്തെ ഞെട്ടിച്ച് വീണ്ടും കൂട്ടബലാത്സംഗം; ഉന്നാവിൽ 20കാരിയെ പീഡിപ്പിച്ച ശേഷം തീ കൊളുത്തി
രാജ്യത്തെ ഞെട്ടിച്ച് വീണ്ടും കൂട്ടബലാത്സംഗം. ഉത്തർപ്രദേശിലെ ഉന്നാവിൽ നിന്നാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 20 കാരിയായ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം തീകൊളുത്തി. അതീവ ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here