Advertisement

റോഡുകളില്‍ ട്രാഫിക് ജാം ഉണ്ട്; വാഹന വിപണിയില്‍ തളര്‍ച്ചയെന്ന വാദം തള്ളി ബിജെപി എംപി

December 5, 2019
Google News 1 minute Read

രാജ്യത്തെ വാഹനവിപണി തളര്‍ച്ചയിലാണെന്ന വാദം തള്ളി ബിജെപി എംപി വിരേന്ദ്ര സിംഗ്. ചില വീടുകളില്‍ ഒന്നിലധികം കാറുകളുണ്ട്, റോഡുകളില്‍ ട്രാഫിക് ജാമും ഉണ്ട് അതിനാല്‍ വാഹന വിപണിയില്‍ തളര്‍ച്ചയില്ലെന്നും എംപി പറഞ്ഞു.

രാജ്യത്തെ വാഹനവിപണി മാന്ദ്യത്തിലാണെന്ന പ്രതിപക്ഷത്തിന്റെ വാദം രാജ്യത്തെ നാണം കെടുത്തുന്നതിനാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബാലിയയില്‍ നിന്നുള്ള എംപിയാണ് വിരേന്ദ്ര സിംഗ്.

Read More:‘ഞാൻ ഉള്ളി കഴിക്കാറുമില്ല വീട്ടിൽ കേറ്റാറുമില്ല’; നിർമലാ സീതാരാമൻ

വാഹനവിപണിയില്‍ മാന്ദ്യമുണ്ടെന്നത് സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്താന്‍ പ്രതിപക്ഷം ഉപയോഗിക്കുന്ന വാദമാണ്. വാഹന വിപണിയില്‍ തളര്‍ച്ചയുണ്ടെങ്കില്‍ എന്തുകൊണ്ടാണ് ട്രാഫിക് ജാം ഉണ്ടാകുന്നത്. സര്‍ക്കാറിനെ താറടിക്കാന്‍ പ്രതിപക്ഷം ഇല്ലാക്കഥ പറയുകയാണെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭയില്‍ കാര്‍ഷിക മേഖലയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ബിജെപി എംപി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here