Advertisement

സമോവയിൽ പ്രതിരോധ കുത്തിവെയ്പ്പുകളെക്കുറിച്ച് വ്യാജ പ്രചരണം നടത്തിയയാൾ അറസ്റ്റിൽ

December 7, 2019
Google News 0 minutes Read

സമോവയിൽ പ്രതിരോധ കുത്തിവെയ്പ്പുകളെക്കുറിച്ച് വ്യാജ പ്രചരണം നടത്തിയയാൾ അറസ്റ്റിൽ. വ്യാജ പ്രചരണത്തിലൂടെ പ്രതിരോധ കുത്തിവെയ്പ്പുകളിൽ നിന്ന് ആളുകളെ പിൻതിരിപ്പിക്കാൻ ശ്രമം നടത്തിയ എഡ്വിൻ തമാസിസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ചാം പനി അനിയന്ത്രിതമായി പടരുന്നതിനെ തുടർന്ന് ശക്തമായ പ്രതിരോധ നടപടികൾ ആരംഭിച്ച സാഹചര്യത്തിലാണ് നടപടി.

പ്രതിരോധ കുത്തിവെയ്പ്പുകളാണ് സമോവയിലെ ആളുകളുടെ മരണത്തിന് ഇടയാക്കുന്നതെന്ന രീതിയിൽ തമാസിസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച സന്ദേശമാണ് അറസ്റ്റിലേക്ക് നയിച്ചത്. വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ തുടർന്നും നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ അറിയിച്ചു.

അതേസമയം സമോവയിൽ അഞ്ചാം പനിയെ തുടർന്ന് മരിച്ചവരുടെ എണ്ണം 63ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ 140 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. നിലവിൽ 20ഓളം കുട്ടികൾ പനിയെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here