ഐഎഫ്എഫ്‌കെ 2019; സുവർണ ചകോരം ജോ ഒഡാഗ്രിക്ക്; രജതചകോരം അലൻ ഡെബർട്ടിന്; ജനപ്രിയ സിനിമ ജല്ലിക്കട്ട്

ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തീരശീല വീണു. മികച്ച സംവിധായകനുള്ള രജതചകോരം പാക്കരറ്റിന്റെ സംവിധായകൻ അലൻ ഡെബർട്ടിന്. മികച്ച നവാഗത സംവിധായകനുളള രജത ചകോരം അവർ മദേഴ്‌സ് സംവിധായകൻ സീസർ ഡയസിനാണ്. ജോ ഒഡാഗ്രി സംവിധാനം ചെയ്ത ‘ദേ സേ നതിംഗ് സ്‌റ്റെയ്‌സ് ദ സെയ്ം’ (ജപ്പാൻ ചിത്രം) എന്ന ചിത്രത്തിനാണ് സുവർണ ചകോരം.

ഡോ ബിജുവിന്റെ വെയിൽ മരങ്ങൾക്ക് മികച്ച മലയാളം ചിത്രത്തിനുള്ള നെറ്റ് പാക്ക് പുരസ്‌കാരം ലഭിച്ചു. മധു സി നാരായണന്റെ കുമ്പളങ്ങി നൈറ്റ്‌സിന് പ്രത്യേക ജ്യൂറി പരാമർശമുണ്ട്. സന്തോഷ് മുണ്ടൂരിന്റെ പനിയാണ് മികച്ച മലയാളം സിനിമ. ജല്ലിക്കട്ടിന് ലിജോ ജോസ് പെല്ലിശ്ശേരിക്ക് പ്രത്യേക ജ്യൂറി പരാമർശമുണ്ട്.  ജല്ലിക്കട്ടാണ് ജനപ്രിയ സിനിമ.

Read Also : ഐഎഫ്എഫ്‌കെ സിൽവർ ജൂബിലി വർഷം വിപുലീകരിക്കാനൊരുങ്ങി ചലച്ചിത്ര അക്കാദമി

മുഖ്യമന്ത്രി പിണറായി വിജയനാണ് സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. തിരുവനന്തപുരം നിശാഗന്ധിയിലാണ് പരിപാടി. ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്‌കാരം അർജന്റീനിയൻ സംവിധായകൻ ഫെർണാണ്ടോ സോളാനസിന് മുഖ്യമന്ത്രി സമ്മാനിച്ചു. തുടർന്ന് റീമാ കലിങ്ങലിന്റെ നൃത്തം അരങ്ങേറും. സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ മുഖ്യ അതിഥിയാകുന്ന പരിപാടിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ എ.കെ.ബാലൻ, തോമസ് ഐസക് എന്നിവരും പങ്കെടുത്തും.

പുരസ്‌കാരങ്ങൾ

ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് – ഫെർണാണ്ടോ സൊളാനസ്

മികച്ച നവാഗത ഇന്ത്യൻ സംവിധായകൻ -ഹാഷിം ഇർഷാദ് ( ആനി മാനി)

ഏഷ്യ പെസഫികിലെ മികച്ച സിനിമ (നെറ്റ് പാക്ക് അവാർഡ്)- ആനി മാനി

മികച്ച മലയാളം ചിത്രത്തിനുള്ള നെറ്റ് പാക്ക് പുരസ്‌കാരം- വെയിൽ മരങ്ങൾ (ഡോ.ബിജു)

പ്രത്യേക ജൂറി പരാമർശം ( നെറ്റ് പാക്ക്)- കുമ്പളങ്ങി നൈറ്റ്‌സ്

ഫിപ്രസ്‌കി പുരസ്‌കാരം (മത്സര വിഭാഗത്തിൽ) -കാമൈൽ

മികച്ച മലയാളം സിനിമ- പനി (സന്തോഷ് മുണ്ടൂർ)

പ്രത്യേക പരാമർശം- ലിജോ ജോസ് പെല്ലിശേരി (ജെല്ലിക്കെട്ട്)

ജനപ്രിയ സിനിമ (ഓഡിയൻസ് അവാർഡ്) – ജല്ലിക്കെട്ട്

Story Highlights – IFFK 2019, IFFK

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top