Advertisement

‘അതിഥി തൊഴിലാളികൾ അഭിമാനത്തോടെ ജീവിക്കുക’; അന്താരാഷ്ട്ര പ്രവാസ ദിനത്തിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ അവബോധ ജാഥ

December 18, 2019
Google News 0 minutes Read

അന്താരാഷ്ട്ര പ്രവാസ ദിനത്തിൽ അഭിമാനത്തോടെ ജീവിക്കുക എന്ന സന്ദേശമുയർത്തി ഇതരസംസ്ഥാന തൊഴിലാളികളുടെ അവബോധ ജാഥ. മരട് അസറ്റ് ഹോമിന്റെ രംഗോളി സൈറ്റിലെ അഥിതി സംസ്ഥാന തൊഴിലാളികൾക്കൊപ്പം തദ്ദേശിയ തൊഴിലാളികളും ജാഥയിൽ അണിചേർന്നു.

മരട് നഗരസഭയും, വളന്തക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിലായിരുന്നു ജാഥ.
ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ്
മൈഗ്രേഷൻ വിത്ത് ഡിഗ്നിറ്റി എന്ന ക്യാമ്പയിൻ നടത്തിയത്. അവബോധ ജാഥയുടെ ഫ്‌ളാഗ് ഓഫ് മരട് നഗരസഭ ആരോഗ്യ സ്റ്റാൻറിങ്ങ് കമ്മറ്റി ചെയർപേഴ്‌സൺ സുജാത ശിശുപാലൻ നിർവഹിച്ചു. കൗൺസിലർമാരായ സുനിൽ കുമാർ, കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.

ജില്ലാ മാസ് മീഡിയാ വിഭാഗം തയാറാക്കിയ ഡിഫ്ത്തീരീയ പ്രതിരോധ ശബദരേഖ വിവിധ ഭാഷകളിലായി അഥിതി സംസ്ഥാന തൊഴിലാളികളെ കേൾപ്പിച്ചു. തുടർന്ന് മെഡിക്കൽ ക്യാമ്പും ഡിഫ്ത്തീരിയ പ്രതിരോധ വാക്സിനേഷനും മലേറിയ സ്‌ക്രീനിങ്ങും നടന്നു. മെഡിക്കൽ ഓഫീസർ ബാലു ഭാസി, ഹെൽത്ത് ഇൻസ്‌പെക്ട മാരായ രാമചന്ദ്രൻ , നിസാം റാവുത്തർ ആരോഗ്യ പ്രവർത്തകർ ആശാ വർക്കർമാർ, അസറ്റ് ഹോം സീനിയർ റെസ്‌പോൺസിബിൾ മാനേജർ റെജി വർഗീസ്, സീനിയർ സൈറ്റ് എൻജിയിനർ രതീഷ് ടിആർ, സേഫ്റ്റി ഓഫീസർ ജിബിൻ വിപിൻ എന്നിവർ പങ്കെടുത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here