നടിയെ ആക്രമിച്ച കേസ്; പ്രതിഭാഗത്തിന്റെ പ്രാരംഭവാദം ഈ മാസം 31 ന് പൂർത്തിയാക്കണമെന്ന് വിചാരണക്കോടതി

നടിയെ ആക്രമിച്ച കേസിൽ പ്രതിഭാഗത്തിന്റെ പ്രാരംഭവാദം ഈ മാസം 31 ന് പൂർത്തിയാക്കണമെന്ന് വിചാരണക്കോടതി. കേസിലെ എട്ടാം പ്രതി ദിലീപിന്റെ പ്രാരംഭ വാദമാണ് പൂർത്തിയാകാനുള്ളത്. തെളിവുകൾ പരിശോധിക്കാനുള്ളതിനാൽ കൂടുതൽ സമയം അനുവദിക്കണമെന്ന് ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു. കേസിലെ മറ്റ് പ്രതികൾ പ്രാരംഭവാദം പൂർത്തിയാക്കി.
കേസ് ഇന്ന് പരിഗണിച്ച കോടതി ഹിയറിങ്ങ് മുപ്പത്തിയൊന്നാം തിയതിയിലേക്ക് മാറ്റി. അന്തിമ വിചാരണയ്ക്ക് മുന്നോടിയായുള്ള പ്രതിഭാഗത്തിന്റെ പ്രാരംഭ വാദമാണിത്. കൂടുതൽ സമയം പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് നിരാകരിച്ചു. തെളിവായ ദൃശ്യങ്ങളൾ ഫോറൻസിക് ലാബോറട്ടറിയിൽ അയച്ച് പരിശോധിക്കാനുള്ള അപേക്ഷ ദീലീപ് അടുത്ത സിറ്റിംഗിന് സമർപ്പിക്കും. ഇത് വിചാരണ തുടങ്ങാൻ തടസമല്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
Read Also : നടിയെ ആക്രമിച്ച കേസ്; തെളിവായ ദൃശ്യങ്ങൾ ദിലീപടക്കുള്ള പ്രതികളെ കാണിച്ചു
ദൃശ്യങ്ങളുടെ ക്ലോൺഡ് പകർപ്പ് പരിശോധനയ്ക്ക് അയാക്കാനാണ് ദീലീപിന് അനുമതിയുള്ളത്. സുപ്രിം കോടതി നിർദേശിച്ചതൊഴികെയുള്ള ഡിജിറ്റൽ രേഖകൾ പരിശോധിക്കണമെന്ന ആവശ്യവും ദീലീപ് ഉന്നയിക്കും. ഇതിനായി കുടുതൽ സമയം അനുവദിക്കണമെന്നാണ് പ്രതിഭാഗം വാദം. എന്നാൽ വിചാരണ വൈകിപ്പിക്കാനാണ് പ്രതിഭാഗം ശ്രമമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്നാണ് സുപ്രിം കോടതി ഉത്തരവ്.
Story Highlights- Kochi Actress Attack Case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here