Advertisement

ഗൗതം ഗംഭീറിനും കുടുംബത്തിനും വധഭീഷണി

December 21, 2019
Google News 1 minute Read

മുൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിനും കുടുംബത്തിനും വധഭീഷണി. അന്താരാഷ്ട്ര ഫോൺ നമ്പറിൽ നിന്നാണ് വധഭീഷണിയെത്തിയത്. തന്നെയും കുടുംബാംഗങ്ങളേയും വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി ഗൗതം ഗംഭീർ പറഞ്ഞു.

ഭീഷണിയുമായി ബന്ധപ്പെട്ട് ഷാഹ്ദാര ജില്ലാ പൊലീസ് കമ്മീഷണർക്ക് ഗൗതം ഗംഭീർ പരാതി നൽകി. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഗൗതം ഗംഭീർ ആവശ്യപ്പെട്ടു. തനിക്കും കുടുംബത്തിനും സുരക്ഷ ഉറപ്പുവരുത്തണമെന്നും ഗംഭീർ അഭ്യർത്ഥിച്ചു.

story highlights- gautham gambir, citizenship amendment act, death threat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here