Advertisement

സുന്ദർ പിച്ചെയ്ക്ക് ശമ്പള ഇനത്തിലും ഓഹരി ഇനത്തിലും ലഭിക്കുക 24.2 കോടി ഡോളർ

December 21, 2019
Google News 0 minutes Read

ഗൂഗിളിന്റെ സഹസ്ഥാപകരായ ലാറി പേജും സെർജി ബ്രിനും സ്ഥാനമൊഴിഞ്ഞതിനു പിന്നാലെ പുതിയതായി ചുമതലയേറ്റ ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചെക്ക് ശമ്പള ഇനത്തിലും ഓഹരി ഇനത്തിലും ലഭിക്കുക 24.2 കോടി ഡോളർ(1721 കോടി രൂപ).

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായിക മികവിൽ കമ്പനിയെ മുൻ നിരയിൽ എത്തിച്ചാൽ 24 കോടി ഡോളറാണ് പിച്ചെക്ക് സമ്മാനമായി ലഭിക്കുക. ഇതിനു പുറമേ എസ്ആൻഡ് പി 100 സൂചികയിൽ ആൽഫബെറ്റിന്റെ ഒഹരി മികച്ച നേട്ടമുണ്ടാക്കുന്ന പക്ഷം ഒമ്പത് കോടി ഡോളർ ഓഹരി ഗ്രാൻഡായും ലഭിക്കും. ഇത് ആദ്യമായാണ് കമ്പനിയിൽ മികച്ച മികവിന് ഓഹരി നൽകുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here