നെടുമ്പാശേരിയിൽ വീണ്ടും സ്വർണവേട്ട; 37 ലക്ഷം വില വരുന്ന സ്വർണം പിടികൂടി

നെടുമ്പാസേരി വഴി വീണ്ടും സ്വർണ കടത്ത്. 37 ലക്ഷം രൂപ വില വരുന്ന ഒന്നേകാൽ കിലോ സ്വർണം പിടികൂടി. പേസ്റ്റ് രൂപത്തിൽ കടത്താൻ ശ്രമിച്ച സ്വർണമാണ് പിടിച്ചെടുത്തത്.
സംഭവത്തിൽ കോഴിക്കോട് പേരാമ്പ്ര സ്വദേശിയെ എയർ കസ്റ്റംസ് ഇന്റലിജൻസ് അറസ്റ്റ് ചെയ്തു. ഇയാൾ ധരിച്ചിരുന്ന അടിവസ്ത്രത്തിനുള്ളിൽ മൂന്ന് ക്യാപ്‌സ്യൂളുകളാക്കി നിറച്ചായിരുന്നു സ്വർണം കടത്താൻ ശ്രമിച്ചത്. ഗൾഫ് എയർ വിമാനത്തിൽ ബഹറിനിൽ നിന്നാണ് ഇയാൾ വന്നത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News