പൗരത്വ നിയമഭേദഗതി; എതിർപ്പറിയിച്ച് മഞ്ജു വാര്യരും റോഷൻ ആൻഡ്രൂസും

പൗരത്വ നിയമഭേദഗതിയോടുള്ള എതിർപ്പറിയിച്ച് സംവിധായകൻ റോഷൻ ആൻഡ്രൂസും നടി മഞ്ജു വാര്യരും. പൗരത്വം തെളിയിക്കണമെന്ന് ആവശ്യപ്പെട്ടാൽ കൈരേഖ കാണിക്കുമെന്ന് റോഷൻ ആൻഡ്രൂസ് പരിഹസിച്ചപ്പോൾ ഇന്ത്യയിൽ മതേതരത്വം നിലനിൽക്കണമെന്ന് മഞ്ജു വാര്യരും വ്യക്തമാക്കി. ഇത്രയും കാലം മതേതര ഇന്ത്യയിലാണ് ജീവിച്ചതെന്നും ഇനിയും അങ്ങനെ തന്നെയാവണമെന്നും മഞ്ജു പറഞ്ഞു. ‘പ്രതി പൂവൻ കോഴി’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് ട്വൻ്റിഫോറിനു നൽകിയ അഭിമുഖത്തിലാണ് ഇരുവരും തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ഇന്ന് വൈകിട്ട് ആറിന് അഭിമുഖം ട്വൻ്റിഫോറിൽ സംപ്രേഷണം ചെയ്യും.
നേരത്തെ, തിരക്കഥാകൃത്ത് ശ്യാം പുഷ്കരനും പൗരത്വ നിയമഭേദഗതിക്കെതിരെ രംഗത്തെത്തിയിരുന്നു. ഒറ്റപ്പാലം ഡയലോഗ് ഫിലിം സൊസൈറ്റി സംഘടിപ്പിച്ച ‘ശ്യാം പുഷ്കരൻ നൈറ്റ്സ്’ എന്ന സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“എല്ലാവര്‍ക്കും അറിയാമല്ലോ, പച്ചക്കുള്ള മുസ്ലിം വിരോധമാണ് വേറൊന്നുമല്ല. ഇവര്‍ കുറേ നാളായിട്ട് അത് തന്നെയാണ് ചെയ്ത് കൊണ്ടിരിക്കുന്നത്. വേറെ ഒരു പാട് കാര്യങ്ങളൊന്നും പറയേണ്ടതില്ല, ഇവര്‍ക്ക് മുസ്ലിങ്ങളെ ഇഷ്ടമല്ല. അത് തന്നെയാണ് എനിക്ക് തോന്നുന്നത്. മുസ്ലീങ്ങളെ കൊല ചെയ്യുമ്പോള്‍ നോക്കി നില്‍ക്കാന്‍ ആവില്ല. അവിടെ നിഷ്പക്ഷതയാണ് ചോദ്യം ചെയ്യപ്പെടുന്നത്.”- ശ്യാം പുഷ്കരൻ പറഞ്ഞു.
പൗരത്വ നിയമഭേദഗതിക്കെതിരെ മലയാള സിനിമാ പ്രവർത്തകർ വ്യാപകമായി പ്രതികരിക്കുന്നുണ്ട്. നിയമഭേദഗതിക്കെതിരെ ലോങ് മാർച്ച് സംഘടിപ്പിച്ച സിനിമാ പ്രവർത്തകർ സമൂഹ മാധ്യമങ്ങളിലൂടെയും എതിർപ്പറിയിച്ചിരുന്നു.
Story Highlights: Manju Warrier, Rosshan Andrrews, NRC, CAA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here