Advertisement

പുതുവർഷത്തിൽ എൽപിജി സിലിണ്ടറിന് വില കൂടി

January 1, 2020
Google News 1 minute Read
lpgg

പുതുവർഷത്തിൽ എൽപിജി സിലിണ്ടറിന് വില കൂടി. ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിന് 19.50 രൂപയും വാണിജ്യ സിലിണ്ടറിന് 28.50 രൂപയുമാണ് വർധിച്ചത്.

മാസാവസാനം എണ്ണക്കമ്പനികൾ നടത്തിയ അവലോകന യോഗത്തിലാണ് വില വർധിപ്പിക്കാൻ തീരുമാനമായത്. ഇതോടെ ഗാർഹിക സിലിണ്ടറിന് 704 രൂപയാകും പുതിയ വില. വാണിജ്യ സിലിണ്ടറിന് വില 1241 രൂപയായി. നേരത്തെ 685 രൂപയ്ക്കാണ് ഗാർഹിക സിലിണ്ടർ ലഭിച്ചിരുന്നത്. വാണിജ്യ സിലിണ്ടറിന്റെ വില 1213 രൂപയായിരുന്നു.

Read Also : പുതുവർഷത്തിൽ ജയിൽ വിഭവങ്ങളുടെ വിലയും കൂടും; പുതുക്കിയ വില ഇങ്ങനെ

സ​ബ്സി​ഡി ന​ൽ​കു​ന്ന​തി​നാ​ൽ ഗാ​ർ​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ളെ വി​ല വ​ർ​ധ​ന​വ് ബാ​ധി​ക്കി​ല്ലെ​ന്നാ​ണ് എ​ണ്ണ​ക്ക​മ്പ​നി​ക​ളു​ടെ വാ​ദം. എ​ന്നാ​ൽ ജി​എ​സ്ടി നി​ര​ക്കി​ലു​ണ്ടാ​കു​ന്ന വ​ർ​ധ​ന ഗാ​ർ​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ളെ​യും ബാ​ധി​ക്കു​ന്നു​ണ്ട്.

Story Highlights- LPG

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here