സ്റ്റൈൽ മന്നന്റെ സ്റ്റൈലിഷ് ഡാൻസുമായി ‘ചുമ്മാ കിഴി’ പാട്ടിന്റെ പ്രോമോ വീഡിയോ

സൂപ്പർ സ്റ്റാർ രജനികാന്ത് പൊലീസ് വേഷത്തിലെത്തുന്ന ദർബാറിലെ ‘ചുമ്മാ കിഴി’ പാട്ടിന്റെ പ്രൊമോ വീഡിയോ പുറത്ത്. അനിരുദ്ധ് രവിചന്ദർ ഈണമിട്ട പാട്ട് നേരത്തെ തന്നെ തരംഗമായിക്കഴിഞ്ഞു. പാട്ട് എഴുതിയിരിക്കുന്നത് വിവേകാണ്. എസ്പി ബാലസുബ്രഹ്മണ്യവും അനിരുദ്ധും ചേർന്നാണ് പാടിയിരിക്കുന്നത്.
രജനികാന്ത് 25 വർഷങ്ങൾക്കു ശേഷം പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണ് ദർബാർ. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രജനികാന്തും എആർ മുരുഗദോസും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. രണ്ട് ദശലക്ഷം ആളുകള്‍ ഇപ്പോള്‍ തന്നെ പ്രോമോ കണ്ടുകഴിഞ്ഞു.
Read Also: പൊലീസ് വേഷത്തിൽ രജനി; ദർബാറിന്റെ ട്രെയിലർ പുറത്ത്
അതേസമയം, ഇത് നാലാമത്തെ തവണയാണ് രജനികാന്തും നയൻതാരയും ഒന്നിക്കുന്നത്. ‘ചന്ദ്രമുഖി’, ‘കുചേലൻ’, ‘ശിവാജി’ എന്നീ ചിത്രങ്ങൾക്കു ശേഷം നയൻതാര തലൈവർക്ക് ഒപ്പം അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ദർബാറി’നുണ്ട്.
സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ‘ദളപതി’യ്ക്ക് ശേഷം രജനീകാന്ത് ചിത്രത്തിന് സന്തോഷ് ശിവൻ ഛായാഗ്രഹണം നിർവഹിക്കുന്നു എന്ന പ്രത്യേകതയും ദർബാറിന് സ്വന്തം. 2020ൽ പൊങ്കലിന് ചിത്രം തിയറ്ററുകളിൽ എത്തുമെന്നാണ് വിവരം. നിവേദാ തോമസ്, സുനിൽ ഷെട്ടി, യോഗി ബാബു, തമ്പി രമൈയ, ശ്രീമൻ, പ്രതീക് ബാബർ, ജതിൻ സർണ, നവാബ് ഷാ, ദലിപ് താഹിൽ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
darbar, chumma kizhi song promo
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here