Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (08-01-2020)

January 8, 2020
Google News 1 minute Read

ഉക്രൈൻ വിമാനം തകർന്ന് വീണു; 180 മരണം

ഉക്രൈൻ വിമാനം തകർന്ന് വീണ് 180 മരണം. പറന്നുപൊങ്ങി അൽപ്പസമയത്തിനകം തന്നെ യന്ത്രകരാർ മൂലം വിമാനം തകർന്നടിയുകയായിരുന്നു.

കൊല്ലപ്പെട്ട കൊച്ചി സ്വദേശിനിയുടെ മൃതദേഹം കണ്ടെത്തി; മകളെ സഫർ ശല്യം ചെയ്തിരുന്നതായി അച്ഛൻ

ഇന്നലെ കൊല്ലപ്പെട്ട കൊച്ചി കലൂർ സ്വദേശിനിയുടെ മൃതദേഹം കണ്ടെത്തി. വാൽപ്പാറ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പ്രദേശത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.  ഇന്നലെയാണ് കൊച്ചി സ്വദേശിനി കൊല്ലപ്പെടുന്നത്. സംഭവവുമായി ബന്ധപ്പെട്ട്
ആൺ സുഹൃത്ത് സഫറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവതിയെ കാണാനില്ലെന്ന് പൊലീസിന് പരാതി ലഭിച്ചിരുന്നു. ഈ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് യുവതിയും യുവാവുമുള്ള ഒരു കാർ അതിരപ്പള്ളി വഴി കടന്നുപോയിട്ടുണ്ടെന്നുള്ള വിവരം ലഭിക്കുന്നത്. വാഹനത്തിന്റെ നമ്പർ ഉൾപ്പെടെ പൊലീസിന് ലഭിച്ചിരുന്നു.

തിരിച്ചടിച്ച് ഇറാൻ; അമേരിക്കൻ വ്യോമതാവളങ്ങൾക്ക് നേരെ ഇറാന്റെ മിസൈലാക്രമണം

അമേരിക്കൻ വ്യോമതാവളങ്ങൾക്ക് നേരെ ഇറാന്റെ മിസൈലാക്രമണം. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

കേന്ദ്ര സർക്കാരിന്റെ തൊഴിൽ നയങ്ങൾക്കെതിരായ ദേശീയ പണിമുടക്ക് ആരംഭിച്ചു

കേന്ദ്ര സർക്കാരിന്റെ തൊഴിൽ നയങ്ങൾക്കെതിരെ ആഹ്വാനം ചെയ്ത പണിമുടക്ക് ആരംഭിച്ചു. സംസ്ഥാനത്ത് 19 തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് നേതൃത്വം നൽകുന്നത്. കടകമ്പോളങ്ങളേയും വാഹന ഗതാഗതത്തേയും പണിമുടക്ക് ബാധിക്കുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു.

Story Highlights- News Round Up, headlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here