Advertisement

ഓസ്‌ട്രേലിയയില്‍ വീണ്ടും കാട്ടുതീ മുന്നറിയിപ്പ്

January 10, 2020
Google News 0 minutes Read

ഓസ്‌ട്രേലിയയില്‍ വീണ്ടും കാട്ടുതീ മുന്നറിയിപ്പ്. രണ്ടര ലക്ഷത്തോളം ആളുകളോട് വീടൊഴിഞ്ഞുപോകാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച മഴയില്‍ കാട്ടുതീയ്ക്ക് നേരിയ ശമനമുണ്ടായിരുന്നു.

ശക്തമായ കാറ്റുവീശുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്ന് വീണ്ടും കാട്ടുതീ പടരാനുള്ള സാധ്യതയുണ്ടെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ അറിയിച്ചു. രണ്ടര ലക്ഷത്തോളം ആളുകളോട് വീടൊഴിഞ്ഞുപോകാന്‍ നിര്‍ദേശം നല്‍കിയതായും സൈന്യത്തെ സജ്ജമാക്കിയതായും സര്‍ക്കാര്‍ വ്യക്തമാക്കി. 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് താപനില ഉയരാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ദുരന്തമുന്നറിയിപ്പിനെത്തുടര്‍ന്ന് രണ്ട് ലക്ഷത്തി നാല്‍പതിനായിരത്തോളം ആളുകള്‍ക്ക് മൊബൈല്‍ ഫോണ്‍ വഴിയും അപായ സന്ദേശമയച്ചതായാണ് വിവരം. ആളുകളോട് എത്രയും വേഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് പോകാന്‍ മൊബൈല്‍ സന്ദേശങ്ങളിലൂടെ നിര്‍ദേശം നല്‍കിയതായി ദുരന്തനിവാരണ വിഭാഗം മേധാവി ആന്‍ഡ്രൂ ക്രിസ്പ് വ്യക്തമാക്കി. ഇതുവരെ കാട്ടുതീ മൂലം രാജ്യത്താകെ മരിച്ചത് 27 പേരാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here