പ്രായ പൂർത്തിയാകാത്ത മകൻ വാഹനമോടിച്ചു; പിതാവിന് പിഴയിട്ട് ട്രാൻസ്പോർട്ട് അതോറിറ്റി

പ്രായപൂർത്തിയാകാത്ത മകൻ ഇരുചക്രവാഹനം ഒടിച്ചതിനെ തുടർന്ന് പിതാവിന് മേൽ പിഴ ചുമത്തി ട്രാൻസ്പോർട്ട് അതോറിറ്റി. ഒഡീഷയിലാണ് സംഭവം.
26000 രൂപയാണ് മകൻ ഗതാഗത നിയമ ലംഘനം നടത്തിയതിനെ തുടർന്ന് പിതാവ് ഒടുക്കേണ്ടത്. ഒഡീഷ ട്രാൻസ്പോർട്ട് അതോറിറ്റിയുടേതാണ്  നടപടി.

ഒഡീഷയുടെ തലസ്ഥാന നഗരത്തിന് സമീപത്തുള്ള ബരാങ് എന്ന സ്ഥലത്തേക്കാണ് കുട്ടി ബൈക്കോടിച്ച് പോയത്. ബാരാങ്ങിൽ വെച്ച് ഹെൽമറ്റില്ലാതെ ബൈക്കോടിച്ച കുട്ടിയെ പൊലീസ് പിടികൂടുകയും. രേഖകൾ പരിശോധിക്കുന്നതിനിടെ പ്രായ പൂർത്തിയായിട്ടില്ലെന്ന് കണ്ടെത്തുകയുമായിരുന്നു. തുടർന്ന് ട്രാഫിക് പൊലീസ്‌ കുട്ടിയുടെ പിതാവ് മങ്കരാജ് പ്രിതയിൽ നിന്ന് പിഴ ഈടാക്കുകയായിരുന്നു.

കുട്ടിയെ ട്രാഫിക്ക് മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കിയ പൊലീസ് ബൈക്ക് കണ്ടുകെട്ടിയ ശേഷം പിഴ ഈടാക്കിയതായി മാതാപിതാക്കളെ വിവരമറിയിക്കുകയും ചെയ്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More