പരുക്ക്: ബേസിലും ഉത്തപ്പയും പുറത്ത്; രഞ്ജിയിൽ കേരളത്തിനു തിരിച്ചടി

പരുക്കിനെത്തുടർന്ന് ബേസിൽ തമ്പിയും റോബിൻ ഉത്തപ്പയും കേരള ടീമിൽ നിന്നു പുറത്ത്. കരുത്തരായ പഞ്ചാബിനെതിരെ വിജയിച്ചതിനു പിന്നാലെയാണ് ഇരുവരും പുറത്തായത്. വരുന്ന 19ന് രാജസ്ഥാനെതിരെ ഒഇരുവരും കളിക്കാനിറങ്ങില്ലെന്നാണ് റിപ്പോർട്ട്. അതേ സമയം, ഇരുവർക്കും പകരക്കാരായി റോഹൻ എസ് കുന്നുമ്മലും അഭിഷേക് മോഹനും ടീമിലെത്തുമെന്നാണ് സൂചന.
പഞ്ചാബിനെതിരായ മത്സരത്തിനിടെയാണ് ഇരു താരങ്ങൾക്കും പരുക്കേറ്റത്. കാല്പാദത്തിഉ പരുക്കേറ്റ റോബി ഉത്തപ്പ പരിശോധനകൾക്കായി ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിലേക്ക് പോയിക്കഴിഞ്ഞു. ബേസിൽ തമ്പിയുടെയും കാല്പാദത്തിൽ തന്നെയാണ് പരുക്ക് പറ്റിയത്. എന്നാൽ ബേസിലിൻ്റെ പരുക്കിനെപ്പറ്റി കാര്യമായ വ്യക്തതയില്ല.
നേരത്തെ, സന്ദീപ് വാര്യരും സഞ്ജു സാംസണും ഇന്ത്യ എ ടീമിനൊപ്പം ന്യൂസിലൻഡ് പര്യടനത്തിനായി പുറപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ കേരള ടീം ദുർബലമാണ്. ഇതോടൊപ്പം ഉത്തപ്പയും ബേസിലും കൂടി പുറത്താവുന്നത് ടീമിൻ്റെ താളം തെറ്റിക്കും.
കഴിഞ്ഞ മത്സരത്തിൽ പഞ്ചാബിനെ 21 റൺസിനാണ് കേരളം തോല്പിച്ചത്. കേരളത്തിനു വേണ്ടി ജലജ് സക്സേന 7 വിക്കറ്റ് വീഴ്ത്തി. സിജോമോൻ ജോസഫ് രണ്ടും എംഡി നിതീഷ് ഒരു വിക്കറ്റുമെടുത്തു. 23 റൺസെടുത്ത മയങ്ക് മാർക്കണ്ഡെയാണ് പഞ്ചാബിൻ്റെ ടോപ്പ് സ്കോറർ. കഴിഞ്ഞ നാലു മത്സരങ്ങളിൽ നിന്ന് മൂന്ന് തോൽവിയും ഒരു സമനിലയുമാണ് കേരളത്തിനുണ്ടായിരുന്നത്. പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള പഞ്ചാബിനെ തോൽപിക്കാനായത് കേരളത്തിന് ആത്മവിശ്വാസം നൽകും.
Story Highlights: Robin Uthappa, Basil Thampi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here