പിറന്നത് പെൺകുഞ്ഞ്; സന്തോഷം പങ്കുവെച്ച് രാജ്യാന്തര ക്രിക്കറ്റ് ലോകത്തെ ആദ്യ സ്വവർഗ ദമ്പതികൾ

രാജ്യാന്തര ക്രിക്കറ്റിലെ ആദ്യ സ്വവർഗ ദമ്പതികളായ ആമി ഏമി സാറ്റെർത്ത്‌വെയ്റ്റിനും ലീ തഹുഹുവിനും പെൺകുഞ്ഞ് പിറന്നു. തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ തഹുഹു തന്നെയാണ് സന്തോഷം പങ്കുവെച്ചത്. ഗ്രേസ് മേരി എന്നാണ് കുഞ്ഞിൻ്റെ പേര്.
ഈ മാസം 13നായിരുന്നു കുഞ്ഞിൻ്റെ ജനനം. ഏത് മാർഗത്തിലൂടെയാണ് ഗർഭം ധരിച്ചതെന്ന് ഇരുവരും വെളിപ്പെടുത്തിയിട്ടില്ല.
2017 മാർച്ചിലാണ് സഹതാരം ലെ തഹുഹുവിനെ ഏമി വിവാഹം കഴിച്ചത്. കഴിഞ്ഞ ഓഗസ്റ്റിൽ തങ്ങൾ ഒരു കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പിലാണെന്ന് ഇരുവരും അറിയിച്ചു. തുടർന്ന് ന്യൂസിലൻഡ് ടീം ക്യാപ്റ്റൻ കൂടിയായ ഏമി പ്രസവാവധി എടുത്തു. ഇതോടെ പ്രസവാവധി എടുക്കുന്ന ആദ്യ ക്രിക്കറ്റ് താരമായി ഏമി മാറിയിരുന്നു. പ്രസവാവധി ലഭിച്ചതോടെ ഏമിക്ക് കരാർ പ്രകാരമുള്ള മുഴുവൻ പ്രതിഫലവും ലഭിക്കും.
2021ഓടെ കളിക്കളത്തിലേക്ക് തിരികെയെത്തുമെന്നാണ് 32കാരിയായ ഏമി അറിയിച്ചിരിക്കുന്നത്.
Story Highlights: Newzealand, Seme Sex Marriage
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here