Advertisement

‘ഗവർണർമാർ ആർഎസ്എസ് സ്വാധീന വലയത്തിൽ; ചിലരുടെ പെരുമാറ്റം അപകടകരം’: ഇപി ജയരാജൻ

January 19, 2020
Google News 1 minute Read

ഗവർണറും സിപിഐഎമ്മുമായി പോര് മുറുകുമ്പോൾ രൂക്ഷ വിമർശനവുമായി സിപിഐഎം നേതാവും മന്ത്രിയുമായ ഇപി ജയരാജൻ. ഗവർണർമാർ ആർഎസ്എസ് സ്വാധീന വലയത്തിലാണ്. ചില ഗവർണർമാരുടെ പെരുമാറ്റം അപകടകരമെന്ന് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പരോക്ഷമായി അദ്ദേഹം വിമർശിച്ചു.

Read Also: കേരളത്തിൽ ലൗ ജിഹാദുണ്ടെന്ന് ആവർത്തിച്ച് സിറോ മലബാർ സഭ; അധികൃതർ നടപടിയെടുക്കണമെന്ന് ആവശ്യം

ഇന്ത്യയിലെ എല്ലാ ഗവർണർമാരും ആർഎസ്എസ് ബന്ധമുള്ളവരാണ്. അവർ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുന്നു. പൊതുവേദികളിൽ മാധ്യമങ്ങളെ കാണുമ്പോൾ അതിരുകടന്നുള്ള അഭിപ്രായ പ്രകടനം നടത്തുന്നു, അതും രാജ്യത്തിന് തന്നെ അപകടകരമായ രീതിയിൽ. അനാവശ്യ സ്ഥലങ്ങളിൽ ആവശ്യമില്ലാത്ത കാര്യങ്ങൾ പറയുന്നത് പ്രശ്‌നങ്ങൾ സങ്കീർണമാക്കുമെന്നും ഇപി ജയരാജൻ.

അതേസമയം കോഴിക്കോട് ലിറ്റററി ഫെസ്റ്റിവലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുക്കില്ല. ഗവർണർ പങ്കെടുക്കേണ്ട പരിപാടി ഒഴിവാക്കി. ഗവർണറുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. സുരക്ഷാ കാരണങ്ങളാലാണ് പരിപാടി ഒഴിവാക്കിയതെന്നാണ് വിശദീകരണം.

ഇന്ത്യൻ ഫെഡറലിസം എന്ന വിഷയത്തിലുള്ള സംവാദത്തിൽ ഇന്ന് വൈകുന്നേരം അഞ്ച് മണിക്കായിരുന്നു ഗവർണർ പങ്കെടുക്കേണ്ടിയിരുന്നത്. എന്നാൽ പൊതുസ്ഥലത്തുള്ള പരിപാടിയിൽ പങ്കെടുക്കുന്നതിൽ ഗവർണർക്ക് ബുദ്ധിമുട്ടുണ്ടെന്ന് ഓഫീസ് സംഘാടകരെ അറിയിക്കുകയായിരുന്നു.

 

 

 

 

governor, ep jayarajan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here