എല്ലാ വീട്ടിലും ഇന്‍റര്‍നെറ്റ് എന്നതാണ് സർക്കാർ ലക്ഷ്യം: മേഴ്‌സിക്കുട്ടിയമ്മ

എല്ലാ വീട്ടിലും ഇന്‍റര്‍നെറ്റ് എന്നതാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. സർക്കാർ ശ്രമത്തിനൊപ്പം കേബിൾ ഓപ്പറേറ്റേഴ്‌സും പങ്കുചേരണം. കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് കൊല്ലം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

25 ലക്ഷത്തോളം വീടുകളിൽ സൗജന്യ ഇന്‍റര്‍നെറ്റ് കണക്ഷൻ ഉറപ്പാക്കുക എന്നത് സർക്കാർ ദൗത്യം ആണ്. ഇത് എൽഡിഎഫിന്‍റെ പ്രകടനപത്രികയിൽ ഉൾപ്പെട്ടിട്ടുള്ള കാര്യമാണ്. കോർപറേറ്റുകൾക്ക് ഈ ദൗത്യം കൈമാറുന്നതിന് പകരം ഗ്രാമാന്തരങ്ങളിൽ പടർന്ന് പന്തലിച്ചിരിക്കുന്ന കേബിൾ ശൃംഖലയുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്താൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

Read Also: ഗവർണറുടേത് കേന്ദ്ര സർക്കാരിന്റെ പ്രീതി പിടിച്ചുപറ്റാനുള്ള ശ്രമം: കോടിയേരി

രണ്ട് ദിവസമായി നീണ്ടുനിന്ന കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് ജില്ലാ സമ്മേളനത്തിന്‍റെ മുദ്രാവാക്യം അധിനിവേശത്തിനെതിരെ ജനകീയ ബദൽ എന്നായിരുന്നു. സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രകടനത്തിൽ നിശ്ചലദൃശ്യങ്ങളും വാദ്യമേളങ്ങളും കലാരൂപവും ആന, കുതിര തുടങ്ങിയവയും അണിനിരന്നു. കരുനാഗപ്പള്ളിയിൽ നടന്ന ജില്ലാ സമ്മേളനത്തിൽ എൻകെ പ്രേമചന്ദ്രൻ എംപി, സിഒഎ സംസ്ഥാന പ്രസിഡൻറ് കെ വിജയകൃഷ്ണൻ, ബിനു ശിവദാസ്, പ്രൊഫസർ എ ശ്രീധരൻപിള്ള, എ വിജയൻ തുടങ്ങിയവർ പങ്കെടുത്തു.

 

 

mercykutti ammaനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More