അരവിന്ദ് സ്വാമിയെ ‘എംജിആർ’ ആക്കിയ പട്ടണം റഷീദ്

കെഎൽ വിജയ് ഒരുക്കുന്ന ജയലളിതയുടെ ദ്വിഭാഷാ ബയോപിക് തലൈവിയിൽ തമിഴ്‌നാട് മുൻമുഖ്യനായിരുന്ന എംജിആറാകുന്നത് അരവിന്ദ് സ്വാമിയാണ്. കഴിഞ്ഞ ദിവസം താരത്തിന്റെ സിനിമയിലെ ഫസ്റ്റ് ലുക്ക് ഇറങ്ങിയപ്പോൾ പ്രേക്ഷകരെല്ലാം അന്തംവിട്ടിരുന്നു. കാരണം അത്രക്കായിരുന്നു അരവിന്ദ് സ്വാമിക്ക് സിനിമയിൽ എംജിആറുമായുള്ള സാമ്യം… ഈ മാറ്റത്തിന് പിന്നിൽ ആരെന്നോ…മലയാളിയും പ്രസിദ്ധ മേക്കപ്പ് ആർട്ടിസ്റ്റുമായ പട്ടണം റഷീദാണ് അരവിന്ദ് സാമിയെ എംജിആറാക്കിയത്. രണ്ട് പേരും ഒരുമിച്ച് നിൽക്കുന്ന ചിത്രം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
Read Also: ജയലളിതയായി കങ്കണ; ‘തലൈവി’യുടെ ടീസർ പുറത്ത്
‘പുതിയ വാനം’ എന്ന സിനിമയിൽ എംജിആർ അഭിനയിച്ച അനശ്വരമാക്കിയ ഗാനം അതുപോലെ തന്നെ ഫസ്റ്റ് ലുക്കായി പുറത്തിറക്കിയ വീഡിയോയിൽ അരവിന്ദ് സാമി അവതരിപ്പിച്ചിരുന്നു. വേഷത്തിൽ മാത്രമല്ല, ചലനങ്ങളിലും മുഖഭാവങ്ങളിലും എംജിആറിന്റെ തനിപ്പകർപ്പായി മാറാൻ കഴിഞ്ഞിട്ടുണ്ട്, അരവിന്ദ് സ്വാമിക്ക്.
കങ്കണ റണൗട്ടാണ് പുരൈഴ്ചി തലൈവി ജയലളിതയായി തിരശീലയിൽ വേഷമിടുന്നത്. രണ്ട് ഗെറ്റപ്പിലായി കങ്കണയെത്തുന്ന സിനിമയിൽ പ്രോസ്തെറ്റിക് മേക്കപ്പിലൂടെയാണ് താരം ഒരു ഗെറ്റപ്പിൽ ജയയെ അവതരിപ്പിക്കുന്നത്.നേരത്തെ സിനിമയുടെ ടീസർ പുറത്ത് വന്നിരുന്നു. സിനിമ പുറത്തിറങ്ങുന്നത് തമിഴിലും ഹിന്ദിയിലുമാണ്.
ബാഹുബലിയുടെയും മണികർണികയുടെയും തിരക്കഥാകൃത്ത് കെആർ വിജയേന്ദ്ര പ്രസാദാണ് തലൈവിക്കും തിരക്കഥ ഒരുക്കുന്നത്. വിബ്രി മീഡിയയുടെ ബാനറിൽ വിഷ്ണു വരദൻ നിർമിക്കുന്ന ചിത്രത്തിന്റെ സംഗീതം ചെയ്യുന്നത് ജിവി പ്രകാശാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here