Advertisement

കൊറോണ വൈറസ്; സംസ്ഥാനത്ത് 9 പേർ നിരീക്ഷണത്തിൽ

January 24, 2020
Google News 1 minute Read

കൊറോണ വൈറസ് ചൈനയിൽ പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കർശന ജാഗ്രതാ നിർദേശം. വൈറസ് ബാധ സംശയിക്കുന്ന 9 പേർ സംസ്ഥാനത്ത് നിരീക്ഷണത്തിൽ. വൈറസ് ബാധയുടെ കടുത്ത ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന 3 പേരെ വിവിധ മെഡിക്കൽ കോളജുകളിലായി ഐസൊലേഷൻ വാർഡുകളിൽ പ്രവേശിപ്പിച്ചു. ഇവരുടെ ശരീര സ്രവത്തിന്റെ സാമ്പിളുകൾ പൂനെയിലെ വൈറോളജി ലാബിലേക്ക് അയക്കും.

ചൈനയിൽ മരണഭീതി പരത്തി അനിയന്ത്രിതമായി കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചത്. മുൻ കരുതലിന്റെ ഭാഗമായി ചൈനയിൽ നിന്നെത്തുന്ന എല്ലാവരുടെയും ആരോഗ്യ സ്ഥിതി നിരീക്ഷിക്കാനാണ് നിർദേശം. രോഗ ലക്ഷണങ്ങളോടെ എറണാകുളം രാജഗിരി ആശുപ്രത്രിയിൽ പ്രവേശിപ്പിച്ച പെരുമ്പാവൂർ സ്വദേശിയായ യുവാവിനെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇയാളെ ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ബിസിനസ് ആവശ്യത്തിനായാണ് ഇയാൾ ചൈനയിൽ പോയത്. 14 ദിവസമാണ് ഇൻക്യുബൈഷൻ പീരിയഡ്.

Read Also : കൊറോണ വൈറസ് ബാധ; കേരളത്തിലും ജാഗ്രത നിര്‍ദേശം, എന്താണ് കൊറോണ വൈറസ് ? [24 Explainer]

അതിനാൽ രോഗബാധ സംശയിക്കുന്നവർ 28 ദിവസം നീരക്ഷണത്തിൽ തുടരും. ചൈനയിൽ നിന്നെത്തിയെ മെഡിക്കൽ വിദ്യാർഥിനിയിലും രോഗലക്ഷണങ്ങൾ കണ്ടതിനാൽ കോട്ടയം മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. തൃശൂരിൽ ചൈനയിൽ നിന്നെത്തിയ ഒരാളെ മെഡിക്കൽ കോളേജിലെ ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. തൃശൂരിൽ മറ്റ് 6 പേർ മുൻകരുതലിന്റെ ഭാഗമായി വീടുകളിൽ തന്നെ നിരീക്ഷണത്തിൽ തുടരുകയാണ്.

സംസ്ഥാനത്ത് എല്ലാ ജില്ലാ ആശുപത്രികളിലും ഐസൊലേഷൻ വാർഡുകൾ തുറക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. തുറമുഖങ്ങളിലും, വിമാനത്താവളങ്ങളിലും നിരീക്ഷണം കർശനമാക്കും. ചൈനയിൽ നിന്ന് വരുന്നവർ ജില്ലാ മെഡിക്കൽ ഓഫിസറെ ബന്ധപ്പെടാനും നിർദേശം നൽകിയിട്ടുണ്ട്.

Story Highlights- Corona Virus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here