Advertisement

ഇന്ത്യ – ന്യൂസിലന്‍ഡ് ടി20; ഇന്ത്യക്ക് 204 റണ്‍സ് വിജയലക്ഷ്യം

January 24, 2020
Google News 0 minutes Read

ന്യൂസിലന്‍ഡിനെതിരായ ടി20 യില്‍ ഇന്ത്യക്ക് 204 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് നേടി. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ന്യൂസിലന്‍ഡിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ന്യൂസിലന്‍ഡിനായി ഓപ്പണര്‍ കോളിന്‍ മണ്‍റോ, ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍, റോസ് ടെയ്‌ലര്‍ എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി.

ഇന്ത്യന്‍ പേസര്‍മാരെ കടന്നാക്രമിച്ച് ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗപ്ടിലും കോളിന്‍ മണ്‍റോയും മികച്ച തുടക്കമാണ് നല്‍കിയത്. മലയാളി താരം സഞ്ജു വി സാംസണ്‍ ഇത്തവണയും ടീമില്‍ ഇടം നേടിയില്ല. കെ എല്‍ രാഹുലാണ് വിക്കറ്റ് കീപ്പര്‍.

ജസ്പ്രിത് ബുംറ, ശാര്‍ദുല്‍ ഠാക്കൂര്‍, യുസ്വേന്ദ്ര ചാഹല്‍, ശിവം ദുബെ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും സ്വന്തമാക്കി. കോലിയുടെ നേതൃത്വത്തില്‍ ഇന്ത്യ ന്യൂസിലന്‍ഡില്‍ ടി20 പരമ്പര കളിക്കാന്‍ ഇറങ്ങുന്നത് ഇത് ആദ്യമായാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here