ഗവർണർക്കെതിരായ പരാമർശം ഉചിതമായില്ല’; ഒ രാജഗോപാലിനെതിരെ കേന്ദ്ര നേതൃത്വം
January 25, 2020
0 minutes Read

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ പരാമർശത്തിൽ ഒ രാജഗോപാലാൽ എംഎൽഎയ്‌ക്കെതിരെ ബിജെപി കേന്ദ്ര നേതൃത്വം. ഗവർണർക്കെതിരായ ഒ രാജഗോപാലിന്റെ പരാമർശം ഉചിതമായില്ലെന്ന് കേന്ദ്ര നേതൃത്വം വിമർശിച്ചു. പരാമർശം പക്വതയില്ലാത്തതാണെന്നും കേന്ദ്ര നേതൃത്വം വിലയിരുത്തി.
മുഖ്യമന്ത്രിയും ഗവർണരും തമ്മിലുള്ള വാക്ക്പോര് മുറുകിയ പശ്ചാത്തലത്തിലാണ് ഗവർണറെ വിമർശിച്ച് ഒ രാജഗോപാൽ രംഗത്തെത്തിയത്. ഗവർണറും സംയമനം പാലിക്കണമെന്ന് ഒ രാജഗോപാൽ പറഞ്ഞിരുന്നു. തർക്കങ്ങൾ സ്വകാര്യമായാണ് പരിഹരിക്കേണ്ടിയിരുന്നത്. മുഖ്യമന്ത്രിയും ഗവർണറും ഭരണ കേന്ദ്രങ്ങളാണ്. ആർക്കും കോടതിയെ സമീപിക്കാം. എന്നാൽ മറ്റു വഴികൾ തേടേണ്ടിയിരുന്നുവെന്നും ഒ രാജഗോപാൽ കുറ്റപ്പെടുത്തിയിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement