നടിയെ ആക്രമിച്ച കേസ്; ദിലീപ് നൽകിയ ഹർജിയിൽ ഹൈക്കോടതി നാളെ വാദം കേൾക്കും

നടിയെ ആക്രമിച്ച കേസിൽ ദിലീപ് നൽകിയ ഹർജിയിൽ ഹൈക്കോടതി നാളെ വാദം കേൾക്കും. കേസിൽ തനിക്കെതിരേ കുറ്റം ചുമത്തിയത് നിയമപരമല്ലെന്ന് കാണിച്ചാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.
എന്നാൽ, ദിലീപിന്റെ ഹർജി നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ദിലീപിന്റെ ഹർജി വാദത്തിനെടുക്കവേ ശക്തമായ എതിർപ്പ് പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നുണ്ടായി. ദിലീപിന്റെ ഹർജി നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് ദിലീപ് സുപ്രിംകോടതിയെ സമീപിച്ചു. ആ ഹർജിയിൽ കോടതി തീരുമാനമെടുക്കാതെ നാല് ആഴ്ചത്തേക്ക് മാറ്റി വെച്ചിരിക്കുകയാണ്. അതിനിടയിൽ ഇതേ ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കുന്നത് നിയമപരമായി നിലനിൽക്കില്ല എന്ന നിലപാടാണ് സർക്കാർ അഭിഭാഷകൻ കോടതിയിൽ സ്വീകരിച്ചത്.
എന്നാൽ, കുറ്റം ചുമത്തിയത് നിയമപരമല്ല എന്നാണ് ഹർജിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നതെന്ന് ദിലീപിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഈ ആവശ്യം സുപ്രിംകോടതിയിൽ ഉന്നയിച്ചിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു. വിടുതൽ ഹർജി തള്ളയതിനെതിരേ മേൽക്കോടതിയെ സമീപിക്കാൻ സമയം കിട്ടിയില്ല. തനിക്കെതിരേയും മറ്റ് പ്രതികൾക്കെതിരേയുമുള്ള കുറ്റങ്ങൾ വ്യത്യസ്തമാണെന്നും അതിനാൽ ഒരുമിച്ച് കുറ്റം ചുമത്താൻ കഴിയില്ലെന്നും ദീലീപ് പറഞ്ഞു. കേസിൽ വിചാരണ ഈ മാസം 30ന് തുടങ്ങാനിരിക്കെയാണ് ഹൈക്കോടതിയിൽ ദിലീപ് ഹർജിയുമായെത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here