Advertisement

ബാഫ്റ്റയില്‍ 1917-ന് ഏഴ് പുരസ്‌കാരങ്ങള്‍

February 3, 2020
Google News 1 minute Read

ബാഫ്റ്റയില്‍ തിളങ്ങി 1917. മികച്ച ചിത്രം, മികച്ച സംവിധായകന്‍ എന്നിവയുള്‍പ്പെടെ ഏഴ് പുരസ്‌കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്. ജോക്കറായി ലോകത്തിന്റെ കൈയടി നേടിയ വാക്കിന്‍ ഫീനിക്സാണ് മികച്ച നടന്‍.

ലണ്ടനിലെ റോയല്‍ ആല്‍ബര്‍ട്ട് ഹാളിലാണ് എഴുപത്തിമൂന്നാമത് ബ്രിട്ടീഷ് അക്കാദമി ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നടന്നത്. ചിത്രം, ബ്രിട്ടീഷ് ചിത്രം, സംവിധായകന്‍, ഛായാഗ്രഹണം, കലാ സംവിധാനം, തുടങ്ങി മികവിന്റെ ഏഴ് പുരസ്‌കാരങ്ങളാണ് ഒന്നാം ലോകയുദ്ധത്തിന്റെ 1917 കരസ്ഥമാക്കിയത്.

ജോക്കറിലെ അവിസ്മരണീയ പ്രകടനം വോക്വീന്‍ ഫീനിക്സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് അര്‍ഹനാക്കി. ഇതടക്കം മൂന്ന് പുരസ്‌കാരങ്ങളാണ് ജോക്കറിന് ലഭിച്ചത്. പുരസ്‌കാരം സ്വീകരിച്ച് വോക്വീന്‍ ഫീനിക്സ് നടത്തിയ പ്രസംഗവും ഏറെ കൈയ്യടി നേടി. പുരസ്‌കാര ജേതാക്കളെല്ലാം വെള്ളക്കാരാണെന്ന് സൂചിപ്പിച്ച ഫീനിക്‌സ്, ഇത് വ്യവസ്ഥാപിത വംശീയതയുടെ പ്രതിഫലനമാണെന്നും കുറ്റപ്പെടുത്തി.

 

Story Highlights- Bafta, 1917 movie

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here