Advertisement

ബുർഖയ്ക്കുള്ളിൽ ക്യാമറ ഒളിപ്പിച്ച് ഷഹീൻബാഗിലെ പ്രക്ഷോഭം പകർത്താൻ ശ്രമം; യുവതി പിടിയിൽ

February 5, 2020
Google News 1 minute Read

ഷഹീൻബാഗിലെ പ്രക്ഷോഭത്തിന്റെ ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്താൻ ശ്രമിച്ച യുവതിയെ സമരക്കാർ പിടികൂടി. ഇന്ന് രാവിലെയാണ് സമര സ്ഥലത്തെത്തിയ ഗുഞ്ച കപൂർ എന്ന യൂട്യൂബർ കൂടിയായ യുവതി ബുർഖയ്ക്കുള്ളിൽ ക്യാമറ ഒളിപ്പിച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചത്.

ബുർഖ ധരിച്ച് പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന സ്ത്രീകൾക്കിടയിലേക്ക് കടന്ന്‌ചെന്ന ഗുഞ്ചയുടെ ചോദ്യങ്ങളിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് വസ്ത്രത്തിനുള്ളിൽ നിന്ന് ഒളിക്യാമറ കണ്ടെത്തിയത്. സമരപ്പന്തൽ സംഘർഷാവസ്ഥയുണ്ടായതിനെ തുടർന്ന്
പൊലീസെത്തി ഇവരെ സ്ഥലത്ത് നിന്ന് മാറ്റി.

‘റൈറ്റ് നറേറ്റീവ്’ എന്ന യൂട്യൂബ് ചാനൽ പ്രവർത്തകയായ ഗുഞ്ച കപൂറിന്റെ ചാനലിന്റെ ഫോളോവേർസാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി നോതാവ് തേജസ്വി സൂര്യ തുടങ്ങിയവർ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here