കായിക മേഖലയ്ക്ക് 120 കോടി അനുവദിച്ചു

കായികത്തിനും യുവജനക്ഷേമത്തിനും വേണ്ടി 120 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. കിഫ്ബി പദ്ധതികള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ കേരളത്തിലെ സ്‌പോര്‍ട്‌സ് സൗകര്യങ്ങളില്‍ വലിയ കുതിപ്പുണ്ടാകും. സ്‌പോര്‍ട്‌സ് കൗണ്‍സിന് 33 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ആറളത്തെ യോഗാ കേന്ദ്രത്തിന് രണ്ട് കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

Read More: ഭിന്നശേഷിക്കാര്‍ക്കായി 500 കോടിയിലധികം രൂപയുടെ പദ്ധതികള്‍

ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 493 കോടി രൂപയാണ് ബജറ്റില്‍ അനുവദിച്ചിരിക്കുന്നത്. ഇതില്‍ 125 കോടി രൂപ കോഴിക്കോട്, കണ്ണൂര്‍, മഹാത്മാഗാന്ധി, സംസ്‌കൃതം, മലയാളം, നിയമ സര്‍വകലാശാലകള്‍ക്കായി മാറ്റിവയ്ക്കും. ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന് 16 കോടി രൂപയും കെസിഎച്ച്ആര്‍ന് ഒമ്പത് കോടി രൂപയും വകയിരുത്തി. അസാപ്പിന് 50 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. കെആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സിന് അഞ്ച് കോടി രൂപയും വകയിരുത്തി.

Story Highlights: State Budget 2020, budget 2020,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top