Advertisement

വയനാട് ജില്ലാ പാക്കേജിന് 2000 കോടി അനുവദിച്ചു

February 7, 2020
Google News 1 minute Read

വയനാട് ജില്ലാ പാക്കേജിന് 2000 കോടി അനുവദിച്ച് ബജറ്റ്. മൂന്നുവര്‍ഷം കൊണ്ട് നടപ്പിലാക്കുന്ന പദ്ധതികളാണ് വയനാട് ജില്ലയിലുള്ളത്. വയനാട് പാക്കേജിന്റെ കേന്ദ്രബിന്ദു കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച മലബാര്‍ കാപ്പിയും കാര്‍ബണ്‍ ന്യൂട്രല്‍ വയനാട് പദ്ധതിയുമാണ്. ഇതിന് 500 കോടി രൂപയാണ് മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത്.

കിന്‍ഫ്രയുടെ 100 ഏക്കറില്‍ 150 കോടി രൂപയുടെ മെഗാഫുഡ് പാര്‍ക്ക് 2020-21 ല്‍ നിര്‍മാണം ആരംഭിക്കും. ഇവിടെയായിരിക്കും ബ്രാന്റഡ് കാപ്പിയുടെയും പഴവര്‍ഗങ്ങളുടെയും പൊതു സംസ്‌കരണ സംവിധാനങ്ങള്‍.

Read More: പൊതു വിദ്യാഭ്യാസത്തിന് ഊന്നല്‍; 19,130 കോടി അനുവദിച്ചു

പ്രാദേശിക പ്രത്യേകതകള്‍ കണക്കിലെടുത്ത് കാപ്പി പ്ലാന്റേഷന്‍ മേഖലയെ സൂക്ഷ്മ പ്രദേശങ്ങളായി തരം തിരിക്കുക, ഉചിതമായ പരിപാലന രീതികള്‍ ഉറപ്പുവരുത്തുക, പ്രൊഡ്യൂസര്‍ സംഘങ്ങള്‍ക്ക് രൂപം നല്‍കുക എന്നിവയ്ക്കായി കൃഷി വകുപ്പിന് 13 കോടി രൂപ വകയിരുത്തി. കാപ്പിക്ക് ഡ്രിപ്പ് ഇറിഗേഷന് 10 കോടി രൂപ വകയിരുത്തി.

ഇതിന് പുറമെ ജലസേചന പദ്ധതിക്കായി നാല് കോടി രൂപയും വകയിരുത്തി.
വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയനാട് ജില്ലയ്ക്ക 127 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇതിന പുറമേ വന്യമൃഗശല്യം നിയന്ത്രിക്കുന്നതിന് കൂടുതല്‍ പണം അനുവദിക്കും.

Read More: ലൈഫ് പദ്ധതിയുടെ മൂന്നാം ഘട്ടം: ഒരു ലക്ഷം വീടുകള്‍ നിര്‍മിച്ച് നല്‍കും

പട്ടിക വര്‍ഗ സ്ത്രീകള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിനും മറ്റ് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി ടിഎസ്പിയില്‍ നിന്ന് 25 കോടി ചെലവഴിക്കും. കിഫ്ബിയില്‍ നിന്ന് വിവിധ പദ്ധതികള്‍ക്കായി 719 കോടി രൂപ അനുവദിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജിനും കിഫ്ബി സഹായം ഉണ്ടാകും. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി 214 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

Story Highlights: budget 2020, State Budget 2020

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here