Advertisement

ടൂറിസം പ്രോത്സാഹനത്തിന് 320 കോടി രൂപയുടെ പദ്ധതികള്‍

February 7, 2020
Google News 2 minutes Read

ടൂറിസം മേഖലയുടെ പ്രോത്സാഹനത്തിന് 320 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. 2019 ല്‍ ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 18.5 ശതമാനത്തിന്റെയും വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 8.24 ശതമാനത്തിന്റെയും വളര്‍ച്ച നേടിയിട്ടുണ്ട്. ഈ വര്‍ഷത്തെ ടൂറിസം മാര്‍ക്കറ്റിംഗില്‍ പ്രധാനപ്പെട്ട ഇനമായി ബോട്ട് ലീഗ് നടത്തും. ലീഗില്‍പ്പെടാത്ത ജലമേളകള്‍ക്ക് കൂടി ധനസഹായം ലഭ്യമാക്കും.

Read More: കൊച്ചി നഗരത്തില്‍ 6000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍

കേരള ബോട്ട് ലീഗിനും മറ്റ് ജലമേളകള്‍ക്കുമായി 20 കോടി രൂപ വകയിരുത്തി. ചൈനയുടെ സില്‍ക്ക് റൂട്ട്‌പോലെ കേരളത്തില്‍ സ്‌പൈസസ് റൂട്ട് പദ്ധതി നടപ്പാക്കും. ചൈനയും പശ്ചിമേഷ്യന്‍, ആഫ്രിക്കന്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ ഇതില്‍ പങ്കാളിയാകും. തലശേരി കേന്ദ്രമാക്കിയുള്ള ടൂറിസം സര്‍ക്യൂട്ടുകളുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്.

Read More: അതിവേഗ റെയില്‍വേ; 1457 രൂപയ്ക്ക് തിരുവനന്തപുരം – കാസര്‍ഗോഡ് യാത്ര; ഭൂമിയേറ്റെടുക്കല്‍ ഈ വര്‍ഷം

കോഴിക്കോട്, പൊന്നാനി, തങ്കശേരി തുറമുഖങ്ങളുടെ രൂപരേഖ തയാറായിക്കൊണ്ടിരിക്കുന്നു. 2020 – 21 ല്‍ മുസിരിസ് പൈതൃക പദ്ധതി കമ്മീഷന്‍ ചെയ്യും. മലബാര്‍ മേഖലയിലെ ടൂറിസം പദ്ധതികള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ട്. ദേശീയ ജലപാതയുടെ ഉദ്ഘാടനത്തോടെ മലബാര്‍ ക്രൂയിസിന്റെ ആകര്‍ഷകത്വം വര്‍ധിക്കും.

Read More: നെല്‍കര്‍ഷര്‍ക്ക് റോയല്‍റ്റി; തുടക്കമെന്ന നിലയില്‍ 40 കോടി

ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കുന്നതിന് ദേവസ്വം ബോര്‍ഡുമായി സഹകരിച്ച് പദ്ധതി ആവിഷ്‌കരിക്കും. ഇതിനായി അഞ്ച് കോടി രൂപ വകയിരുത്തി. തത്വമസിയെന്ന പേരില്‍ പില്‍ഗ്രിം ടൂറിസം സര്‍ക്യൂട്ട് ആവിഷ്‌കരിക്കും. ട്രാവന്‍കൂര്‍ ഹെറിറ്റേജ് പദ്ധതിക്ക് 10 കോടി രൂപ അനുവദിച്ചു.

Story Highlights: State Budget 2020, budget 2020

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here