Advertisement

അതിവേഗ റെയില്‍വേ; 1457 രൂപയ്ക്ക് തിരുവനന്തപുരം – കാസര്‍ഗോഡ് യാത്ര; ഭൂമിയേറ്റെടുക്കല്‍ ഈ വര്‍ഷം 

February 7, 2020
Google News 2 minutes Read

നാല് മണിക്കൂറുകൊണ്ട് 1457 രൂപയ്ക്ക് തിരുവനന്തപുരത്ത് നിന്ന് കാസര്‍ഗോഡ് എത്താവുന്ന അതിവേഗ റെയില്‍വേയ്ക്കുള്ള ഭൂമി ഏറ്റെടുക്കല്‍ ഈവര്‍ഷം തുടങ്ങുമെന്ന് ധനമന്ത്രി തോമസ് ഐസക്. മൂന്നുവര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കും. ഇതിനായുള്ള ആകാശ സര്‍വേ പൂര്‍ത്തിയായി. ഇതിന്റെ ഭാഗമായി സര്‍വീസ് റോഡുകളും അഞ്ച് ടൗണ്‍ഷിപ്പുകളും നിര്‍മിക്കും. ചില രാജ്യാന്തര ഏജന്‍സികള്‍ പദ്ധതിയില്‍ മുതല്‍മുടക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read More: ഈ സാമ്പത്തിക വര്‍ഷം കിഫ്ബി വഴി 20,000 കോടിരൂപയുടെ പ്രവര്‍ത്തനങ്ങള്‍

2024 -25 ല്‍ 67,740 ദിവസ യാത്രക്കാര്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 10 സ്റ്റേഷനുകളാണ് ഉള്ളതെങ്കിലും 28 ഫീഡര്‍ സ്റ്റേഷനുകളിലേക്ക് ഹൃസ്വദൂര ട്രെയിനുകളുണ്ടാകും. രാത്രികാലങ്ങളില്‍ ചരക്ക് ഗതാഗതത്തിനും വാഹനങ്ങള്‍ കൊണ്ടുപോകുന്നതിനുള്ള റോ റോ സംവിധാനവും ഉണ്ടാകും. ടിക്കറ്റ് ചാര്‍ജിന്റെ മൂന്നിലൊന്ന് ടിക്കറ്റ് ഇതര വരുമാനം പ്രതീക്ഷിക്കുന്നു. നിര്‍മാണ വേളയില്‍ അന്‍പതിനായിരം പേര്‍ക്കും സ്ഥിരമായി 10,000 പേര്‍ക്കും തൊഴില്‍ ലഭിക്കും. ജപ്പാന്‍ വികസന ഏജന്‍സി അടക്കമുള്ള അന്താരാഷ്ട്ര നിധികളില്‍ നിന്ന് ചുരുങ്ങിയ പലിശയില്‍ വായ്പ എടുക്കുന്നതിനുള്ള ചര്‍ച്ച നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Read More: നവംബര്‍ മുതല്‍ സംസ്ഥാനത്ത് സിഎഫ്എല്‍, ഫിലമെന്റ് ബള്‍ബുകളുടെ വില്‍പന നിരോധിക്കും

ഈ വര്‍ഷം നവംബര്‍ മുതല്‍ സംസ്ഥാനത്ത് സിഎഫ്എല്‍, ഫിലമെന്റ് ബള്‍ബുകളുടെ വില്‍പന നിരോധിക്കും. തെരുവു വിളക്കുകള്‍ പൂര്‍ണമായും എല്‍ഇഡിയിലേക്ക് മാറും. ഊര്‍ജ മിതവ്യയത്തിന് വേണ്ടി ‘സീറോ ഫിലമെന്റ് പീലിക്കോട്’ പോലുള്ള പദ്ധതികള്‍ക്ക് സഹായം നല്‍കും.

ഈ സാമ്പത്തിക വര്‍ഷം കിഫ്ബി വഴി 20,000 കോടിരൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തും. നെല്‍കൃഷിയുടെ പ്രാധാന്യം അംഗീകരിച്ച് കര്‍ഷകര്‍ക്ക് റോയല്‍റ്റി നല്‍കുന്നതിന്റെ തുടക്കമെന്നോണം 40 കോടി രൂപ വകയിരുത്തി. പൊതുമരാമത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് 1102 കോടി രൂപയാണ് ബജറ്റില്‍ അനുവദിച്ചത്. നിയമസഭാ സാമാജികന്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ള പ്രവര്‍ത്തികളില്‍ 1500 കോടിയുടെ പ്രവര്‍ത്തികള്‍ക്കായി അധിക തുക അനുവദിച്ചതായും ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി പറഞ്ഞു.

Read More: സംസ്ഥാന ബജറ്റ്: 25 രൂപയ്ക്ക് ഊണ് ലഭിക്കുന്ന 1000 ഭക്ഷണശാലകൾ

പ്രവാസി ക്ഷേമത്തിന് 90 കോടി രൂപ അനുവദിച്ചു. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് റീബില്‍ഡ് പദ്ധതിക്ക് 1000 കോടി രൂപ അധികമായി അനുവദിച്ചു. തീരദേശ പാക്കേജിന് 1000 കോടി രൂപ അനുവദിച്ചു. എല്ലാ ക്ഷേമപെന്‍ഷനുകള്‍ക്കും 100 രൂപ വീതം വര്‍ധിപ്പിച്ചു. ഇതോടെ ക്ഷേമ പെന്‍ഷന്‍ തുക 1300 ആകും.

Story Highlights: State Budget 2020, budget 2020

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here