വാട്ടര്‍ അതോറിറ്റിക്ക് 675 കോടി; കുപ്പിവെള്ളം ഈ വര്‍ഷം ലഭ്യമാകും

കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് 8523 കോടി രൂപയുടെ പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കും. രണ്ടരലക്ഷം പുതിയ കുടിവെള്ള കണക്ഷനുകള്‍ സ്ഥാപിക്കും. ഇതിനായി വാട്ടര്‍ അതോറിറ്റിക്ക് 675 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

വാട്ടര്‍ അതോറിറ്റിയുടെ കുപ്പിവെള്ളം ഈ വര്‍ഷം വാണിജ്യാടിസ്ഥാനത്തില്‍ ലഭ്യമാകും. അരുവിക്കര കുപ്പിവെള്ള പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് രണ്ട് കോടി രൂപ അനുവദിച്ചു. ആലപ്പുഴ കുടിവെള്ള പദ്ധതി വൈകുന്ന പശ്ചാത്തലത്തില്‍ പഴയ ശ്രോതസുകള്‍ പുനരുജ്ജീവിപ്പിക്കുന്നതിന് വേണ്ടി നേരിടുന്നതിനുള്ള അടിയന്തര പദ്ധതിയുടെ ഭാഗമായി നാല് കോടി രൂപ അധികമായി അനുവദിക്കുന്നു.

Story Highlights: budget 2020, State Budget 2020

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top