പൃഥ്വിക്ക് പകരക്കാരനായി പ്രണാഷ് ബാലിസ്റ്റിക് മിസൈൽ ഒരുങ്ങുന്നു

ഹൃസ്വദൂര മിസൈലായ പൃഥ്വിക്ക് പകരക്കാരനായി പ്രണാഷ് ബാലിസ്റ്റിക് മിസൈൽ ഒരുങ്ങുന്നു. 200 കിലോമീറ്റർ പ്രഹര പരിധിയുള്ള മിസൈൽ ഡിആർഡിഒയാണ് വികസിപ്പിക്കുന്നത്.

150 കിലോമീറ്റർ പ്രഹര പരിധിയുള്ള പ്രഹാർ മിസൈലിന്റെ പിൻഗാമിയാണ് പ്രണാഷ്. പൃഥ്വി ദ്രവ ഇന്ധനത്താൽ പ്രവർത്തിക്കുന്നത് കൊണ്ട് പലപ്പോഴും ഇന്ധനം അടിയന്തിര ഘട്ടങ്ങളിൽ നിറച്ച് വിക്ഷേപിക്കുന്നത് ശ്രമകരമാണ് ഇതനുസരിച്ചാണ് ഖര ഇന്ധനത്താൽ പ്രവർത്തിക്കുന്ന മിസൈൽ നിർമിക്കാൻ ഡിആർഡിഒ തയാറായത്.

മാത്രമല്ല, പ്രഹരപരിധി കൂടിയ മിസൈൽ വേണമെന്ന സേനയുടെ ആവശ്യവും പ്രണാഷിന്റെ നിർമാണത്തിന് പിന്നിലുണ്ട്‌. അതേസമയം, പ്രണാഷിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഡിആർഡിഒ പുറത്തുവിട്ടിട്ടില്ല. 2021 ൽ പ്രണാഷിന്റെ പരീക്ഷണ നടപടികൾ ആരംഭിക്കും.

പ്രണാഷ് മിസൈൽ വികസിപ്പിച്ച് കഴിഞ്ഞാൽ സുഹൃദ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും പദ്ധതിയുണ്ട്. ആയുധ കയറ്റുമതിയിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിലൊന്നിൽ ഇടം പിടിക്കുക എന്ന ലക്ഷ്യത്തോടൊപ്പം 35,000 കോടിയുടെ ആയുധ കയറ്റുമതി എന്നതാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top