‘കൃതി’ പുസ്തകോത്സവത്തിൽ വിസ്മയം തീർത്ത് ബ്രയാനും ബേസിലും

‘കൃതി’ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നിറങ്ങൾ കൊണ്ട് വിസ്മയം തീർക്കുകയാണ് ബ്രയാനും ബേസിലും. പുസ്തകങ്ങളുടെ ഉത്സവമാണ് കൃതി. എന്നാൽ ഈ തവണ അത് നിറങ്ങളുടേത് കൂടിയാക്കി മാറ്റിയിരിക്കുകയാണ് ഈ കുട്ടികൾ.

Read Also: ഗ്രാമഫോൺ റെക്കോർഡുകളുടെ അപൂർവ ശേഖരവുമായി ഇ സി മുഹമ്മദ്

ഓട്ടിസം ബാധിതരായ ഇരുവരും വരച്ച 50ഓളം ചിത്രങ്ങളാണ് പ്രദർശനത്തിനായി ഉള്ളത്. മികച്ച പ്രതികരണമാണ് ചിത്രങ്ങൾക്ക് ലഭിക്കുന്നത്.

ചിത്രങ്ങൾ മാത്രമല്ല ഓട്ടിസം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അസുഖം ബാധിച്ച കുട്ടികൾ എഴുതിയ നിരവധി പുസ്തകങ്ങളും പ്രദർശനത്തിനുണ്ട്. പൊതുസമൂഹത്തോട് സംവദിക്കാൻ മടി കാണിക്കുന്ന ഇവർ വ്യത്യസ്ത കഴിവുകളാൽ സമ്പന്നരാണ്.

 

autism, kriti

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top