Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (10-02-2020)

February 10, 2020
Google News 1 minute Read

ശബരിമല വിഷയം ; വിശാലബെഞ്ച് രൂപീകരിച്ചതില്‍ തെറ്റില്ലെന്ന് സുപ്രിം കോടതി

ശബരിമല കേസ് വിശാല ബെഞ്ച് രൂപീകരണത്തില്‍ തെറ്റില്ലെന്ന് സുപ്രിംകോടതി. ശബരിമല പുനഃപരിശോധനാ ഹര്‍ജികളില്‍ വിശാല ബെഞ്ചിന് വാദം കേള്‍ക്കാമെന്നും സുപ്രിംകോടതി പറഞ്ഞു. ഫാലി എസ് നരിമാനടക്കമുള്ള നിയമ വിദഗ്ധരുടെ വാദം തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ഒമ്പതംഗ ബെഞ്ചിന് സാധുതയുണ്ടെന്ന് പ്രഖ്യാപിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒമ്പതംഗ ബെഞ്ചില്‍ ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍, നാഗേശ്വര റാവു, മോഹന്‍ എം ശാന്തഗൗഡര്‍, അബ്ദുള്‍ നസീര്‍, സുഭാഷ് റെഡ്ഡി, ബി ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവര്‍ ഉള്‍പ്പെടുന്നു.

ഓസ്‌ക്കർ 2020 : മുഴുവൻ ജേതാക്കളുടേയും പട്ടിക

92 ആം ഓസ്‌ക്കർ പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനായി
വോക്വിൻ ഫീനിക്‌സിനെ തെരഞ്ഞെടുത്തു. റെനെ സെൽവെഗറാണ് മികച്ച നടി. പാരസൈറ്റാണ് മികച്ച ചിത്രം.

കൊറോണ : മരണം 900 കടന്നു

കൊറോണ വൈറസ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 900 കടന്നു. വൈറസ് ബാധയേറ്റവരുടെ എണ്ണം 40,171 ആയി. ഹുബൈ പ്രവിശ്യയ്ക്ക് പുറത്ത് ചൈനയിൽ മൊത്തം പുതുതായി 444 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

Story Highlights- Headlines, News Round Up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here