എറണാകുളത്ത് ഫാക്ടറി കത്തി നശിച്ചു; പ്രവർത്തിച്ചിരുന്നത് നിയമങ്ങൾ കാറ്റിൽ പറത്തിയെന്ന് നാട്ടുകാർ

എറണാകുളം പളളിക്കരക്കടുത്ത് പിണർ മുണ്ടയിൽ തീപിടുത്തത്തിൽ കത്തി നശിച്ച റബ്ബർ ഫാക്ടറി പ്രവർത്തിച്ചിരുന്നത് നിയമങ്ങൾ കാറ്റിൽ പറത്തിയെന്ന് നാട്ടുകാരുടെ ആരോപണം. രാവിലെ പതിനൊന്നേ മുക്കാലോടെയാണ്  ഫാക്ടറിയിൽ തീപിടുത്തം ഉണ്ടായത്.

Read Also: എറണാകുളത്ത് ചെരിപ്പ് കമ്പനിയിൽ വൻ തീപിടുത്തം

തൃക്കാക്കര, കാക്കനാട്, പട്ടിമറ്റം എന്നിവിടങ്ങളിൽ നിന്ന് അഗ്നിശമന സേനയുടെ ആറ് യൂണിറ്റുകൾ എത്തി ഒരു മണിക്കൂറോളം നിർത്താതെ വെള്ളം പമ്പ് ചെയ്താണ് തീ നിയന്ത്രണ വിധേയം ആക്കിയത്. ഭാരത് പെട്രോളിയം കോർപറേഷനിൽ നിന്ന് ഫോം സ്‌പ്രേ ചെയ്യാൻ കഴിയുന്ന ഫയർ എഞ്ചിൻ കൂടി എത്തിയതോടെ തീ പൂർണമായും അണഞ്ഞു.

പിണർമുണ്ട സ്വദേശി അലിയാരുടെ ഉടമസ്ഥതയിൽ ഉള്ളതാണ് ഫാക്ടറി. ചെരിപ്പ് നിർമിക്കുമ്പോൾ ഉണ്ടാകുന്ന റബ്ബറിന്റെ ബാക്കി ഭാഗം പൊടിച്ച് ഷീറ്റുകളാക്കും. ആ മാലിന്യം കത്തിച്ചു കളയാൻ തീയിട്ടതിൽ നിന്നാണ് തീ പടർന്നുപിടിച്ചത്. സ്ഥാപനത്തിന് പഞ്ചായത്ത് ലൈസൻസ് ഉണ്ടെങ്കിലും അഗ്നിശമന മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ല എന്നാണ് പ്രാഥമിക കണ്ടെത്തൽ. ഇതിനിടെ, ഫയർ ഫോഴ്‌സ് സ്ഥലത്തെത്താൻ വൈകിയതും തീ ആളിപ്പടരാൻ കാരണമായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top