Advertisement

മനീഷ് സിസോദിയ വിജയിച്ചു

February 11, 2020
Google News 1 minute Read

ആം ആദ്മി സ്ഥാനാർത്ഥിയും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ വിജയിച്ചു. പത്പർഗഞ്ച് മണ്ഡലത്തിൽ നിന്ന് 2073 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിസോദിയ വിജയിച്ചത്.

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ചില മണ്ഡലങ്ങളിലെ വോട്ടെണ്ണൽ അവസാനിച്ചു. സീലംപൂരിലും, ഡിയോളിലും, തിലക് നഗറിലും ആം ആദ്മി സ്ഥാനാർത്ഥികൾ വിജയിച്ചു. ഡിയോളിൽ പ്രകാശ് ജർവാളും, സീലംപൂരിൽ അബ്ദുൽ റഹ്മാനും തിലക് നഗറിൽ നിന്ന് ജർണൈൽ സിംഗുമാണ് വിജയിച്ചത്.

Read Also : ‘ഡൽഹിയിൽ മാജിക്ക് പ്രതീക്ഷിച്ചില്ല’ : ഖുഷ്ബു

വിജയത്തിലേക്ക് കുതിക്കുന്ന ആംആദ്മി പാർട്ടിയുടെ സ്ഥാനാർത്ഥികളും നേതാക്കളുമെല്ലാം പ്രതികരണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. യഥാർത്ഥ രാജ്യസ്‌നേഹം ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നതാണെന്ന് ആംആദ്മി നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ പറഞ്ഞു. തങ്ങളുടെ ഭരണരീതി ജനം അംഗീകരിച്ചു കഴിഞ്ഞുവെന്ന് സൗരഭ് ഭർദ്വാജ് പറഞ്ഞു.

Story Highlights- Delhi Elections 2020

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here