Advertisement

അടിമാലിയിൽ ഭർത്താവ് കാറിൽ ഉപേക്ഷിച്ച വീട്ടമ്മ മരിച്ചു

February 12, 2020
Google News 1 minute Read

അടിമാലിയിൽ ഭർത്താവ് കാറിൽ ഉപേക്ഷിച്ച വീട്ടമ്മ മരിച്ചു. വയനാട് സ്വദേശിനി ലൈലാമണിയാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം.

Read Also: അടിമാലിയിൽ വീട്ടമ്മയെ കാറിലുപേക്ഷിച്ച സംഭവം; അമ്മയെ കാണാൻ മകനെത്തി

പക്ഷാഘാതം വന്ന് ശരീരത്തിന്റെ ഒരു ഭാഗം തളർന്ന ലൈലാമണിയെ കാറിൽ ഉപേക്ഷിച്ച നിലയിൽ കഴിഞ്ഞ മാസം 17നാണ് കണ്ടെത്തിയത്. ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സിച്ച ലൈലാമണിയെ മകൻ മഞ്ജിത് എത്തിയാണ് മെഡിക്കൽ കോളജ് ആശുപത്രിലേക്ക് മാറ്റിയത്. ഇവരെ ഉപേക്ഷിച്ച ഭർത്താവ് മാത്യുവിനെ കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

തിരുവനന്തപുരം കല്ലറ സ്വദേശിനിയായ ലൈലാമണിയുടെ ഭർത്താവ് 22 കൊല്ലം മുൻപ് മരിച്ചതാണ്. 2014 മുതൽ മാത്യുവിനോടൊപ്പമായിരുന്നു ഇവരുടെ താമസം. ലെലാമണിക്ക് രണ്ട് മക്കളാണുള്ളത്.

രണ്ട് ദിവസമാണ് 55 വയസുള്ള ലൈലാമണി കാറിൽ കഴിഞ്ഞത്. വണ്ടി വഴിയരികിൽ നിർത്തിയിട്ട് മൂത്രമൊഴിച്ചിട്ട് വരാം എന്ന് പറഞ്ഞ് പോയ ഭർത്താവിനെ പിന്നീട് കണ്ടില്ലെന്നാണ് വീട്ടമ്മ നൽകിയ മൊഴി. മകനെ കാണാനാണ് ഇടുക്കിയിലെത്തിയതെന്നും കണ്ട ശേഷം തിരിച്ച് വരുന്ന വഴിയാണ് അടിമാലിയിലെത്തിയതെന്നും വീട്ടമ്മ പൊലീസിനോട് പറഞ്ഞിരുന്നു.

മാനന്തവാടിക്കടുത്ത് വാളാട് വെൺമണിയിലാണ് ലൈലാമണി താമസിച്ചിരുന്നത്. കടബാധ്യതയുളളതിനാൽ വീട് വിറ്റതിന് ശേഷം ഭർത്താവ് മാത്യുവിനൊപ്പം വാടകവീട്ടിലായിരുന്നു താമസം.

 

house wife deserted

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here