കെപിസിസി രാഷ്ട്രീയകാര്യ സമിതിയോഗം ഇന്ന്

കെപിസിസി രാഷ്ട്രീയകാര്യ സമിതിയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളില്‍ സമര പരിപാടികള്‍ക്ക് രൂപം നല്‍കലാണ് മുഖ്യ അജണ്ട. നിയമ നടപടി സ്വീകരിക്കണമെന്ന നിലപാടിലാണ് ചില നേതാക്കള്‍. ഇക്കാര്യത്തിലും ഇന്നത്തെ യോഗം തീരുമാനം കൈക്കൊള്ളും.

മറ്റു വിഷയങ്ങളില്‍ സര്‍ക്കാരിനെതിരായ പ്രക്ഷോഭ പരിപാടികള്‍ക്കും യോഗം രൂപം നല്‍കും. തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും യോഗത്തിന്റെ പരിഗണനയ്ക്ക് വരും. മുന്‍മന്ത്രി വി എസ് ശിവകുമാറിനെതിരായ വിജിലന്‍സ് നീക്കവും രാഷ്ട്രീയകാര്യ സമിതിയില്‍ ചര്‍ച്ചയായേക്കും. ആറു മാസങ്ങള്‍ക്ക് ശേഷമാണ് രാഷ്ട്രീയകാര്യ സമിതി യോഗം ചേരുന്നത്.

Story Highlights: KPCC meeting

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top