പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടെ രണ്ട് പേർ കൊല്ലപ്പെട്ട കേസ്; പൊലീസിന് കർണാടകാ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടെ രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിന് കർണാടകാ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പൊലീസ് അതിക്രമം മറച്ച് വയ്ക്കാൻ നിരപരാധികളെ കള്ളക്കേസിൽ കുടുക്കി.

Read Also: മംഗളൂരുവില്‍ നടന്ന പ്രതിഷേധത്തില്‍ മലയാളികള്‍ക്ക് പങ്കുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായി ആക്ഷേപം

അറസ്റ്റിലായ 22 പേർക്കും കോടതി ജാമ്യം അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു. ഇവർക്കെതിരെ തെളിവുകൾ പൊലീസിന് ഹാജരാക്കാൻ കഴിഞ്ഞില്ല. നൽകിയ സിസിടിവി ദൃശ്യങ്ങളിൽ പ്രതികൾ നേരിട്ട് അനിഷ്ട സംഭവങ്ങളിൽ പങ്കുചേരുന്നതായി യാതൊരു തെളിവുമില്ല. അനിഷ്ട സംഭവങ്ങൾ നടക്കുമ്പോൾ പൊലീസ് ശരിയായ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും കോടതി പറഞ്ഞു.

ഡിസംബർ 19 നാണ് മംഗളൂരുവിൽ പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രക്ഷോഭം നടത്തുന്നവർക്കെതിരെ പൊലീസ് നിറയൊഴിച്ചത്. വെടിവയ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു.

 

anti caa protest

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top