‘അമ്മ’ എന്നത് ഓവർ റേറ്റഡായ പദം; പ്രസവിച്ച പെണ്ണുങ്ങളെല്ലാം അമ്മയാകണം എന്നില്ല: അശ്വതി ശ്രീകാന്ത്

കണ്ണൂരിൽ കാമുകനൊപ്പം ജീവിക്കാൻ വേണ്ടി ഒന്നര വയസുകാരനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് പ്രശസ്ത അവതാരിക അശ്വതി ശ്രീകാന്ത്. കുടുംബങ്ങളിലുണ്ടാകുന്ന ഇത്തരം പ്രശ്‌നങ്ങൾ ആളുകൾ നിസ്സംഗതയോടെ കണ്ടുതുടങ്ങിയിരിക്കുന്നു. ആരോഗ്യപരമായ ബന്ധങ്ങൾ കുടുംബത്തിനുള്ളിലില്ല. വിശ്വസിച്ച് കാര്യങ്ങൾ തുറന്ന് പറയാവുന്ന സൗഹൃദങ്ങളും കുറവാണ്. ഇമോജി ആയി മാറിപ്പോകുകയാണ് ഇക്കാലത്ത് മനുഷ്യ വികാരങ്ങൾ.

Read Also: കണ്ണൂരിലെ ഒന്നര വയസുകാരന്റെ കൊലപാതകം; രണ്ട് വട്ടം കുഞ്ഞിനെ അമ്മ കടലിൽ എറിഞ്ഞു

‘അമ്മ’ എന്നത് ഓവർ റേറ്റഡായ പദമാണ്. അമ്മമാർക്ക് സമൂഹം നൽകുന്ന സമർദം വളരെ വലുതാണ്. പ്രസവിച്ചുവെന്ന് കരുതി ഒരു സ്ത്രീ അമ്മയാകണമെന്നില്ല. അമ്മയെന്നുള്ളത് ഒരു വികാരമാണ്. പ്രസവിച്ചിട്ടില്ലെങ്കിലും അമ്മയാകാമെന്നും അശ്വതി പറഞ്ഞു.

ഈ സംഭവത്തിൽ തന്നെ, ശരണ്യ തന്റെ ജീവിതത്തിൽ ശല്യമായ ഒരു കുഞ്ഞിനെ കൊന്നുകളഞ്ഞു. പ്രസവിച്ചത് കൊണ്ട് മാത്രം അമ്മ ആകില്ല. ‘അമ്മ കൊന്നു’ എന്ന് പറഞ്ഞ് ഈ സംഭവത്തെ ഹൈലൈറ്റ് ചെയ്യേണ്ട കാര്യമില്ലെന്നും അശ്വതി പറഞ്ഞു. അവനവന്റെ കാര്യങ്ങളെല്ലാം മാറ്റി വച്ച് അടുത്ത തലമുറയെ ശ്രദ്ധിക്കാനും പരിചരിക്കാനുമെല്ലാം സമയം കണ്ടെത്തുന്നവരെയാണ് അമ്മയെന്ന് വിളിക്കേണ്ടതെന്നും അവതാരിക വ്യക്തമാക്കി. ട്വന്റിഫോർന്യൂസ് ഡോട് കോമിനോടായിരുന്നു അശ്വതി ശ്രീകാന്തിന്റെ പ്രതികരണം.

വിഷയത്തിൽ ഫേസ്ബുക്കിലും അശ്വതി പോസ്റ്റ് ഇട്ടിട്ടുണ്ട്. ‘പ്രസവിച്ച പെണ്ണുങ്ങളെയെല്ലാം ‘അമ്മ’ എന്ന് പറയുന്ന പരിപാടി നിർത്താറായി…! ആ വാക്ക് അർഹിക്കുന്നവർ പ്രസവിച്ചവരാകണം എന്നുമില്ല…’ എന്നായിരുന്നു കുറിപ്പ്.

mysterious death of child, aswathy sreekanth

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top