അവിനാശി അപകടം ; നടപടിക്രമങ്ങളുടെ ഭാഗമായി കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി

അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസ് അപകടത്തിനിടയാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ പൊലീസില്‍ കീഴടങ്ങി. പാലക്കാട് ഒറ്റപ്പാലം സ്വദേശി ഹേമരാജാണ് (38) കീഴടങ്ങിയത്.

Read also :2018ൽ സോഷ്യൽ മീഡിയ വാഴ്ത്തിയ അതേ ഡ്രൈവറെയും കണ്ടക്ടറെയുമാണ് അവിനാശി അപകടത്തിലൂടെ നമുക്ക് നഷ്ടമായത്

അതേസമയം, അപകടത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. മരിച്ചവരില്‍ 18 പേരും മലയാളികളാണ്. 48 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ പെട്ടവര്‍ പാലക്കാട്, തൃശൂര്‍, എറാണകുളം എന്നിവടങ്ങളില്‍ നിന്നുള്ളവരാണ്. ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന ബസാണ് അപകടത്തില്‍ പെട്ടത്.
പുലര്‍ച്ചെ മൂന്നരയോടെ, കോയമ്പത്തൂരിനടുത്ത് തിരുപ്പൂരിലേക്ക് പ്രവേശിക്കുന്ന അവിനാശിയില്‍ വെച്ചാണ് അപകടമുണ്ടായത്.

Read also : കണ്ടക്ടർ സീറ്റ് മാറ്റിയിരുത്തി; ആൻ മേരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വല്ലാര്‍പാടം ടെര്‍മിനലില്‍ നിന്നും ടൈല്‍ നിറച്ച കണ്ടെയ്നറുമായി പോകുന്നതിനിടയിലാണ് ലോറി അപകടത്തില്‍പ്പെട്ടത്. സേലം ബൈപ്പാസില്‍ നിന്ന് മുന്‍വശത്തെ ടയര്‍ പൊട്ടിയ കണ്ടെയ്നര്‍ ലോറി റോഡിന് ഇടയ്ക്കുള്ള ഡിവൈഡര്‍ മറി കടന്ന് മറുഭാഗത്തെ റണ്‍വേയില്‍ പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

 

Story Highlights- container lorry driver, surrenderedനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More