Advertisement

അവിനാശി അപകടം; ലോറിയുടെ ടയർ പൊട്ടിയതല്ല അപകടകാരണമെന്ന് മോട്ടോർ വാഹന വകുപ്പ്

February 21, 2020
Google News 1 minute Read

അവിനാശിയിലെ അപകടം ലോറിയുടെ ടയർ പൊട്ടിയതല്ല അപകടകാരണമെന്ന് മോട്ടോർ വാഹന വകുപ്പ്. ഡിവൈഡറിൽ തട്ടിയ ശേഷമാണ് ടയർ പൊട്ടിയതെന്ന് സംഭവം അന്വേഷിക്കുന്ന ആർടിഒ പി. ശിവകുമാർ പറഞ്ഞു. അന്വേഷണ റിപ്പോർട്ട് തയാറായെന്നും നാളെ തന്നെ മന്ത്രിക്ക് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, തിരുപ്പൂരിലെ അപകടത്തിന്റെ പശ്ചാത്തലത്തിൽ റോഡ് സുരക്ഷ നിയമങ്ങൾ കർശനമാക്കണമെന്ന് വികെ ശ്രീകണ്ഠൻ എംപിയും ഷാഫി പറമ്പിൽ എംഎൽഎയും ആവശ്യപ്പെട്ടു. കണ്ടെയ്‌നർ ലോറി ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കണമെന്ന ശുപാർശ മന്ത്രി എകെ ശശീന്ദ്രൻ ഗതാഗത കമ്മീഷണർക്ക് കൈമാറിയിട്ടുണ്ട്. അമിത വേഗതയോ, ഡ്രൈവർ ഉറങ്ങിപ്പോയതോ ആണ് അവിനാശി അപകടത്തിന്റെ കാരണമെന്ന് ഉറപ്പിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. മാത്രമല്ല, ടയർ പൊട്ടിയത് ഡിവൈഡറിൽ ലോറി കയറിയ ശേഷമാണ്. ഇത് സംബന്ധിച്ച റിപ്പോർട്ട് നാളെ തന്നെ മന്ത്രിക്ക് കൈമാറും.

അതേസമയം, പൊലീസിന്റെ ചോദ്യം ചെയ്യലിൽ താൻ ഒറ്റക്കാണ് വാഹനമോടിച്ചതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. അവിനാശി അപകടത്തിന്റെ പശ്ചാത്തലത്തിൽ റോഡ് സുരക്ഷ നിയമങ്ങൾ സർക്കാർ കർക്കശമാക്കണമെന്ന ആവശ്യവുമായി ഷാഫി പറമ്പിലും വികെ ശ്രീകണ്ഠൻ എംപിയും ആവശ്യപ്പെട്ടു. അപകടം വരുത്തിയ ലോറി ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ എകെ ശശീന്ദ്രൻ ഗതാഗത കമ്മീഷണറോട് ആവശ്യപ്പെട്ടു. മരിച്ച മൂന്ന് പാലക്കാട് സ്വദേശികളുടേയും മൃതദേഹം ഇന്ന് സംസ്‌കരിച്ചു.

Story highlight: Avinasi accident,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here